അനിയന്‍ മിഥുന്‍ എന്ന ബിഗ് ബോസ് മത്സരാർഥി ഷോയ്ക്കിടെ  ഇന്ത്യൻ ആർമിയെക്കുറിച്ചു പറഞ്ഞ കഥ പച്ചക്കള്ളമെന്നു മേജർ രവി. എല്ലാവരും ഏറെ ബഹുമാനിക്കുന്ന, ഏറ്റവും അന്തസ്സുറ്റ സൈന്യമായ ഇന്ത്യൻ പട്ടാളത്തെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും രാജ്യദ്രോഹക്കുറ്റത്തിനു വരെ കേസെടുക്കാന്‍ സാധിക്കുമെന്നും മേജര്‍ രവി പ്രതികരിച്ചു. 1992-ല്‍ ആണ് ആദ്യമായി വനിതകള്‍ പട്ടാളത്തിലേക്കു വരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പാരാ കമാന്‍ഡോയില്‍ ഒരു വനിത പോലും ഇന്ത്യന്‍ പട്ടാളത്തിന്റെ ചരിത്രത്തില്‍, ഇതുവരെ ഉണ്ടായിട്ടില്ല. അനിയൻ മിഥുൻ എന്ന വ്യക്തിക്ക് പാരാ കമാന്‍ഡോ എന്നാൽ എന്തെന്നു ചെറിയ ധാരണ പോലും ഇല്ലെന്ന് മേജർ രവി പറഞ്ഞു. ഷോയിൽ മിഥുൻ പറഞ്ഞതു പോലെ ഇതുവരെയും ഇന്ത്യൻ പട്ടാളത്തിൽ ഒരു വനിതാ ഓഫിസർ  നെറ്റിയിൽ വെടികൊണ്ട് മരിച്ചിട്ടില്ലെന്നും പ്രശസ്തിക്കു വേണ്ടി പച്ചനുണ പടച്ചുവിടുന്ന ഈ മത്സരാർഥി സ്വന്തം കരിയറിനെക്കുറിച്ചു പറഞ്ഞ കഥ പോലും സംശയാസ്പദമാണെന്നും മേജര്‍ രവി പറയുന്നു.


ALSO READ: പറയാൻ പാടില്ലാത്തത് പറഞ്ഞു; ഇന്ത്യൻ ആർമിയോട് ക്ഷമ ചോദിച്ച് അനിയൻ മിഥുൻ


ഇത്തരത്തിൽ കേരളം മുഴുവൻ കാണുന്ന ഒരു പരിപാടിയിൽ ഒരാൾ വന്നിട്ട് എന്തു പറഞ്ഞാലും അത് മലയാളികൾ തൊണ്ട തൊടാതെ വിഴുങ്ങുമെന്ന ധാരണ തെറ്റാണ്. മിഥുൻ ഈ പറഞ്ഞ കാര്യങ്ങളുടെ പശ്ചാത്തലത്തിൽ വേണമെങ്കിൽ കേസ് കൊടുക്കാൻ എനിക്കു സാധിക്കും. മലയാളി ആയ എന്റെ ഒരു ബാച്ച്മേറ്റ് ഇന്നും എനിക്ക് മെസ്സേജ് അയച്ചു, ‘എടാ ഇത് എന്താണ്’ എന്ന് ചോദിച്ചു. ജനങ്ങളെ പറഞ്ഞു മനസ്സിലാക്കുകയാണ് ഞങ്ങളെ സംബന്ധിച്ച് ഈ സംഭവത്തിൽ പ്രധാനം. ലാലേട്ടനും ഞാനുമൊക്കെ ഒരുമിച്ച് കശ്മീരിൽ സിനിമകൾ ഷൂട്ട് ചെയ്തിട്ടുണ്ട്. അവിടെ പോയിട്ടുള്ള ലാലേട്ടൻ ഇതിനു കൃത്യമായി മറുപടി കൊടുക്കുകയും ചെയ്തു.


കഴിഞ്ഞ വർഷം മുതലാണ് സ്ത്രീകൾക്ക് ആയുധം ഉപയോഗിക്കുന്ന സേനയിൽ  പൊസിഷൻ കൊടുക്കാം എന്ന തീരുമാനം വരുന്നത്. പിന്നെ എങ്ങനെയാണ് ഈ മനുഷ്യൻ പാരാ കമാന്‍ഡോയിൽ ഉണ്ടായിരുന്ന ഒരു പെൺകുട്ടിയുടെ കഥ പറയുന്നതെന്ന് തനിക്കറിയില്ലെന്നും. ഞാൻ പാരാ കമാൻഡോയിൽ വർക്ക് ചെയ്യുമ്പോഴാണ് എൻഎസ്ജി കമാൻഡോയുടെ ഓഫർ വന്ന് അങ്ങോട്ടു പോയത്. ഏറ്റവും ദുഷ്കരമായ ജോലിയാണ് പാരാകമാന്‍ഡോയുടേത്. അതിൽ ഉള്ള എല്ലാവരും ഒരുപോലെ റിസ്ക് ഉള്ള ജോലി ആണ് ചെയ്യുന്നത്. ഈ മത്സരാർഥി പറഞ്ഞതുപോലെ ഒരു ലേഡി ഓഫിസറും ഇന്നേവരെ ഇന്ത്യന്‍ ആര്‍മിയില്‍ മരിച്ചിട്ടില്ല. ഇയാൾ പറഞ്ഞതുപോലെ, സന എന്നൊരു പേര് ഞാൻ കേട്ടിട്ടുണ്ട്. അവർ പക്ഷേ യുദ്ധത്തിൽ മരിച്ചതല്ല, എന്തോ അപകടത്തിൽ ആണ് മരിച്ചത്. മേജർ രവി പ്രതികരിച്ചു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.