മകൾ റിവ്യൂ : ജീവിതാനുഭവങ്ങൾ തിരശീലയിൽ പതിയുമ്പോൾ; ചിരിസദ്യയിൽ പൊതിഞ്ഞ ഗൗരവമുള്ള കഥ
കാലം എത്ര മാറിയാലും സത്യൻ അന്തിക്കാടിന്റെ ഫീൽ ഗുഡ് കോമഡി ചിത്രങ്ങൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെടും എന്നതിന് ഉത്തമ ഉദാഹരണമാണ് മകൾ
കാലം എത്ര മാറിയാലും സത്യൻ അന്തിക്കാടിന്റെ ഫീൽ ഗുഡ് കോമഡി ചിത്രങ്ങൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെടും എന്നതിന് ഉത്തമ ഉദാഹരണമാണ് മകൾ. ഒരു കുടുംബത്തിലെ ഇണക്കങ്ങളും പിണക്കങ്ങളും നർമത്തിൽ പറയാൻ സത്യൻ അന്തിക്കാടിനോളം മികച്ച സംവിധായകൻ മലയാളത്തിലില്ല. അങ്ങനെയുള്ള കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകൻ ഇത്തവണയും കോട്ടം വരുത്താതെ മികച്ച രീതിയിൽ ഒരു മനോഹര ചിത്രം പറഞ്ഞുവെച്ചിട്ടുണ്ട്. സിനിമ കണ്ട് കഴിയുമ്പോൾ വയറ് നിറഞ്ഞ് ഒരു സദ്യ കഴിച്ച അനുഭവം സമ്മാനിക്കുന്ന ചിത്രമാണ് മകൾ.
ഒരു ടീനേജ് പെണ്കുട്ടി കടന്ന് പോകുന്ന അവളുടെ ജീവിതവും പ്രശ്നങ്ങളും 15 വർഷങ്ങൾക്ക് ശേഷം അവളെ കാണുകയും അവളുടെ സ്വഭാവം പോലും എന്തെന്ന് മനസ്സിലാവുന്നതിന് മുന്നേ തന്നെ ഒറ്റക്ക് അവളെ നോക്കേണ്ടി വരുന്ന അച്ഛന്റെയും കഥയാണ് മകൾ. തുടക്കം മുതൽ അവസാനം വരെ നർമത്തിൽ പൊതിഞ്ഞ് പറയുന്ന ചിത്രം പല ഗൗരവമുള്ള വിഷയങ്ങളും കൈകാര്യം ചെയ്യുന്നുണ്ട്. ഗൾഫുകാരന്റെ ഭാര്യ എന്ന് നാട്ടിൽ കേൾക്കുമ്പോഴുള്ള അടക്കം പറച്ചിലും പരിഹാസവും ഉൾപ്പെടെ ഒരുപാട് വിഷയങ്ങൾ സംസാരിക്കപ്പെടേണ്ടതാണെന്ന് തോന്നി. അങ്ങനെയുള്ള എലമെന്റുകൾ ഒക്കെ കൊണ്ടുവന്നത് ഗംഭീരമായിരുന്നു.
പ്രകടനം കൊണ്ട് ഓരോരുത്തർ മികച്ചുനിന്നു. ദേവിക സഞ്ജയ്, ജയറാം, മീര ജാസ്മിൻ, നസ്‌ലിം, ഇന്നസെന്റ്, സിദ്ദിഖ്, ശ്രീനിവാസൻ ഒക്കെ അവർ അവരുടെ വേഷങ്ങൾ അവർ അവരടെ രീതിയിൽ മികച്ചുനിന്നു. കഥയ്ക്ക് അനുയോജ്യമായ പശ്ചാത്തല സംഗീതം കൊണ്ട് ഒഴുക്കിൽ ചിത്രം നീങ്ങുന്നുണ്ട്. ഓരോ സമയത്ത് വരുന്ന കുറച്ച് പൊട്ടിച്ചിരിപ്പിക്കുന്ന രംഗങ്ങൾ ..അത് എടുത്ത് സൂചിപ്പിക്കേണ്ടതാണ്. എല്ലാം കൊണ്ടും മാസ്സ് മസാല സിനിമകളും വളരെ ഗൗരവമുള്ള ജോണർ സിനിമകൾ നിറഞ്ഞുനിൽക്കുന്ന സിനിമകൾ ഉള്ള സമയത്ത് കുടുംബപ്രേക്ഷകർക്ക് സംതൃപ്തിയോടെ ഒരു സദ്യ കഴിച്ച് ഇറങ്ങാൻ പറ്റിയ ചിത്രമാണ് മകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...