സുരേഷ് ഗോപി ചിത്രം പാപ്പൻ ഗംഭീര അഭിപ്രായങ്ങളുമായി മുന്നോട്ട് കുതിക്കുകയാണ്. ഗംഭീര അഭിപ്രായങ്ങൾ ചിത്രം നേടിയതോടെ അഭിനേതാക്കളും അണിയറപ്രവർത്തകരും സന്തോഷത്തിലാണ്. മികച്ച അഭിപ്രായമായി മുന്നേറുന്നു എന്ന പോസ്റ്റർ പങ്കുവെച്ചതിന് ശേഷം മാല പാർവതിക്ക് അഭ്യർത്ഥനയുമായി രംഗത്തെത്തേണ്ടി വന്നു. പോസ്റ്റർ പങ്കുവെച്ചതിന് പിന്നാലെ വന്ന ചില മോശം കമന്റുകളാണ് ഇതിന് കാരണം. മാല പാർവതിയുടെ വാക്കുകൾ ഇങ്ങനെ.


COMMERCIAL BREAK
SCROLL TO CONTINUE READING

"ബഹുമാനപ്പെട്ട എഫ്ബി പേജിലെ സ്നേഹിതരേ. ഒരപേക്ഷയുണ്ട്. "പാപ്പൻ " എന്ന ചിത്രത്തിന്റെ ഒരു പോസ്റ്റർ, ഷെയർ ചെയ്തതോടെ..  പോസ്റ്ററിന്റെ താഴെ ചില മോശം കമന്റുകൾ കാണാനിടയായി. ദയവ് ചെയ്ത് അത് ഒഴിവാക്കുക. നിങ്ങളുടെ രാഷ്ട്രീയ എതിർപ്പുകൾ.. രാഷ്ട്രീയമായി തീർക്കുക!". മാല പാർവതിയുടെ അഭ്യർത്ഥനയ്ക്ക് പിന്നാലെ അനുകൂല കമന്റുകൾ എത്തിതുടങ്ങി. സുരേഷ് ഗോപിയെയും പാപ്പൻ സിനിമയെയും അനുകൂലിച്ചുകൊണ്ടാണ് കമന്റുകൾ വന്ന് തുടങ്ങിയത്. സുരേഷ് ഗോപി കണ്ണുനീർ മനസ്സിലാകുന്ന വ്യക്തിയാണെന്നും സിനിമയിൽ മാത്രമല്ല ജീവിതത്തിലും സുരേഷ് ഗോപി ഹീറോ ആണെന്നുമുള്ള കമന്റുകളും വന്നു. 


2 ദിവസം കൊണ്ട് 7 അര കോടിയോളം രൂപയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്ന് മാത്രം സ്വന്തമാക്കിയത്. സുരേഷ് ഗോപി എബ്രഹാം മാത്യു മാത്തൻ എന്ന പോലീസ് കഥാപാത്രമായിട്ടാണ് എത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കാക്കി അണിഞ്ഞ് സ്‌ക്രീനിൽ സുരേഷ് ഗോപിയെ കാണുന്നത്. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷിയുടെ മറ്റൊരു ഹിറ്റ് ചിത്രമായി പാപ്പൻ മാറുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.