Malaika Arora - Arjun Kapoor Break Up : വാർത്തകൾ ശരിയാണോ? മലൈക അറോറയും അർജുൻ കപൂറും വേർപിരിഞ്ഞോ?
റിപോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ബ്രേക്ക് അപ്പിനെ തുടർന്ന് മലൈക കടുത്ത മാനസിക സംഘര്ഷത്തിലാണ്.
Mumbai : നാല് വർഷത്തെ പ്രണയ ബന്ധത്തിനൊടുവിൽ മലൈക അറോറയും അർജുൻ കപൂറും (Malaika Arora - Arjun Kapoor) വേർപിരിഞ്ഞുവെന്ന് റിപ്പോർട്ടുകൾ. ബോളിവുഡിലെ (Bollywood) ഏറെ ശ്രദ്ധേയമായ താര ജോഡികളാണ് അർജുൻ കപൂറും മലൈക അറോറയും. ഇരുവരും പ്രണയബന്ധത്തത്തിലാണെന്ന് അറിയിച്ചതിന് പിന്നാലെ നിരവധി വാർത്തകൾക്ക് കാരണമായിരുന്നു. റിപോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ബ്രേക്ക് അപ്പിനെ തുടർന്ന് മലൈക കടുത്ത മാനസിക സംഘര്ഷത്തിലാണ്.
ബോളിവുഡ് ലൈഫ് എന്ന വെബ്സൈറ്റാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ഈ വാർത്തയ്ക്ക് പിന്നാലെ കഴിഞ്ഞ 6 ദിവസങ്ങളായി മലൈക വീട് വിട്ട് പുറത്ത് വന്നിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇരുവരും വേർപിരിഞ്ഞതിനെ തുടർന്ന് താരം അതീവ ദുഖിതയാണ്. ഈ ദിവസങ്ങളിൽ ഒന്നും തന്നെ അർജുൻ മലൈകയെ സന്ദർശിക്കാൻ എത്തിയിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇതിനിടെ ഇതേസമയം അർജുൻ സഹോദരിയായ റിയ കപൂറിന്റെ വീട്ടിൽ എത്തിയിരുന്നുവെന്നും, തൊട്ടടുത്ത് ആയിരുന്നിട്ട് കൂടി മലൈകയെ കാണാൻ എത്തിയില്ലെന്നുമാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അൽപനാൾ പുറംലോകവുമായി ബന്ധമില്ലാതെ കഴിയാനാണ് അവർ ആഗ്രഹിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇതിന് മുമ്പും ഇരുവരും പിരിഞ്ഞതായുള്ള വാർത്തകൾ പുറത്ത് വന്നിട്ടുണ്ട്. അന്ന് ഒരുമിച്ചുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കവെച്ചാണ് ഇരുവരും അഭ്യൂഹങ്ങൾ അവസാനിപ്പിച്ചത്. എന്നാൽ ഇത്തവണ വാർത്തകൾ വ്യാപകമായി പ്രചരിച്ചിട്ടും, പ്രതികരിക്കാൻ ഇരുവരും ഇനിയും തയ്യാറായിട്ടില്ല.
2019 ലാണ് മലൈകയും അർജുൻ കപൂറും പ്രണയബന്ധത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്. ഇരുവരും ഇത് സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന് മുമ്പ് മലൈക സമം ഖാന്റ സഹോദരൻ അർബാസ് ഖാനെ വിവാഹം ചെയ്തിരുന്നു. 1998 ൽ വിവാഹിതരായ ഇരുവരും 2016 ലാണ് വിവാഹമോചിതരായത്. ഇതിന് ശേഷമാണ് അർജുനുമായി പ്രണയത്തിലായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA