Keerthy Suresh Covid | 'സുരക്ഷ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചു, പക്ഷേ കോവിഡ് പിടിപെട്ടു', രോ​ഗവ്യാപനത്തിന്റെ തോത് ഭയപ്പെടുത്തുന്നുവെന്ന് കീര്‍ത്തി സുരേഷ്

തനിക്ക് നേരിയ ലക്ഷണം മാത്രമാണ് ഉള്ളതെന്നും കീര്‍ത്തി സുരേഷ് അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Jan 12, 2022, 07:37 AM IST
  • രോ​ഗ വ്യാപനത്തിന്റെ തോത് ഭയപ്പെടുത്തുന്നതാണ്.
  • എല്ലാവരും സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് സുരക്ഷിതരായിരിക്കുക.
  • അടുത്ത ദിവസങ്ങൾ താനുമായി സമ്പര്‍ക്കമുണ്ടായവര്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നും കീർത്തി അഭ്യര്‍ഥിക്കുന്നു.
Keerthy Suresh Covid | 'സുരക്ഷ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചു, പക്ഷേ കോവിഡ് പിടിപെട്ടു', രോ​ഗവ്യാപനത്തിന്റെ തോത് ഭയപ്പെടുത്തുന്നുവെന്ന് കീര്‍ത്തി സുരേഷ്

സിനിമ മേഖലയിൽ നിന്നുള്ള നിരവധി പേർക്ക് കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ നടി കീർത്തി സുരേഷിനും രോ​ഗം സ്ഥിരീകരിച്ചിരിക്കുകയാണ്. കീർത്തി സുരേഷ് തന്നെയാണ് തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകലിലൂടെ ഇക്കാര്യം അറിയിച്ചത്. 

തനിക്ക് നേരിയ ലക്ഷണം മാത്രമാണ് ഉള്ളതെന്നും കീര്‍ത്തി സുരേഷ് അറിയിച്ചു. എല്ലാവരും വാക്സിൻ എടുക്കണമെന്നും താരം പറഞ്ഞു.

Also Read: Lata Mangeshkar Health Update | 'പ്രാർഥനകൾക്ക് നന്ദി', ലത മങ്കേഷ്ക്കറിന്റെ ആരോ​ഗ്യനില തൃപ്തികരമെന്ന് ബന്ധുക്കൾ

"വേണ്ടത്ര മുൻകരുതലുകളും സുരക്ഷാ മാനദണ്ഡങ്ങളും എല്ലാം പാലിച്ചെങ്കിലും എനിക്ക് കോവിഡ് 19 പിടിപെട്ടു. നേരിയ ലക്ഷണം മാത്രമാണുള്ളത്. രോ​ഗ വ്യാപനത്തിന്റെ തോത് ഭയപ്പെടുത്തുന്നതാണ്. എല്ലാവരും സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് സുരക്ഷിതരായിരിക്കുക. ഐസൊലേഷനിലാണ് ഞാൻ ഇപ്പോൾ. അടുത്ത ദിവസങ്ങൾ താനുമായി സമ്പര്‍ക്കമുണ്ടായവര്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് അഭ്യര്‍ഥിക്കുന്നു.

 

Also Read: ആ പോസ്റ്റ് ഇടുന്നതിന് മുൻപ് വരെ എല്ലാവരും എവിടെയായിരുന്നു? ഇരയാക്കപ്പെട്ട നടിയുടെ കുറിപ്പിന് പിന്തുണ അര്‍പ്പിച്ചെത്തിയവരോട് നേഹ റോസിന്‍റെ വേറിട്ട ചോദ്യം

ഗുരുതരമായ രോഗലക്ഷണങ്ങൾ ഒഴിവാക്കുന്നതിനും നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും മെച്ചപ്പെട്ട ആരോഗ്യത്തിന് വേണ്ടി ദയവായി വാക്സിനുകൾ എത്രയും വേഗം എടുക്കുക. പെട്ടെന്നു സുഖപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. പെട്ടെന്ന് തന്നെ‌ ജോലിയിലേക്ക് തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു" - കീര്‍ത്തി സുരേഷ് ‌‌കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News