Malaika Arora Fees And Net Worth: ബോളിവുഡ് ഇൻഡസ്‌ട്രിയിലെ ഏറ്റവും സുന്ദരിയായ നടിയാണ് മലൈക അറോറ.സിനിമകളിൽ വളരെ അപൂർവമായി മാത്രമേ മലൈക കാണാറുള്ളൂ, എന്നാൽ  താരം ഡാൻസ് വഴി സമ്പാദിക്കുന്ന തുക കേട്ടാൽ ഞെട്ടും എന്നാണ് ബോളിവുഡിലെ അടക്കം പറച്ചിൽ. കുറഞ്ഞ സമയത്തെ ഡാൻസിന് മാത്രം വളരെ ഉയർന്ന ഫീസാണ് മലൈക ഈടാക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഐറ്റം നമ്പറുകൾക്ക്  വൻ തുക


ഒരു ഐറ്റം നമ്പറിന് ഒന്നര കോടി രൂപയാണ് മലൈക ഈടാക്കുന്നതെന്നാണ് കോയിമോയ് എന്ന വെബസൈറ്റ് പറയുന്നത്.ഒരു സിനിമയിൽ പ്രവർത്തിക്കാൻ ഇത്രയും തുക ഈടാക്കുന്ന പല നടിമാരും ഉണ്ടെങ്കിലും നൃത്ത പ്രകടനത്തിൽ നിന്ന്  പണം സമ്പാദിക്കുന്നവർ കുറവാണ്.


ALSO READ:  Khedda TRailer : ഉദ്വേഗം നിറച്ച് ആശ ശരത്ത് ചിത്രം ഖെദ്ദയുടെ ട്രെയ്‌ലർ; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്


ഓരോ വർഷവും ആസ്തി വർദ്ധിക്കുന്നു


2021ൽ 73 കോടി രൂപയായിരുന്നു മലൈകയുടെ ആസ്തി, അത് 2022ൽ 100 ​​കോടിയായി ഉയർന്നു. ഐറ്റം നമ്പറുകൾക്ക് പുറമെ നിരവധി ഷോകളിലും മലൈക വിധികർത്താവാണ്. അതേ സമയം, ബ്രാൻഡ് അംബാസിഡർ എന്ന നിലയിലും മലൈക  വലിയ തുക സമ്പാദിക്കുന്നുണ്ട്.


നിരവധി ഷോകൾ 


'നാച്ച് ബലിയേ', 'സര നാച്ച് കേ ദിഖ', 'ജലക് ദിഖ്‌ലജ', 'ഇന്ത്യാസ് ഗോട്ട് ടാലന്റ്', 'ഇന്ത്യ നെക്സ്റ്റ് ടോപ്പ് മോഡൽ', 'ഇന്ത്യയിലെ മികച്ച നർത്തകി' എന്നിവയുൾപ്പെടെ നിരവധി റിയാലിറ്റി ഷോകളിൽ മലൈക ജഡ്ജ് ആയിട്ടിട്ടുണ്ട്. ഷോയുടെ ഒരു എപ്പിസോഡിന് അവർ 8 മുതൽ 9 ലക്ഷം രൂപ വരെ ഈടാക്കുന്നതായാണ് റിപ്പോർട്ട്.


മലൈക അറോറയുടെ വരാനിരിക്കുന്ന ഷോ


മലൈക അറോറ തന്റെ പുതിയ ഷോയായ മൂവിംഗ് ഇൻ വിത്ത് മലൈകയിൽ തിരക്കിലാണ്. 2022 ഡിസംബർ 5 മുതൽ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ ഷോ സ്ട്രീം ചെയ്യും. ഈ ഷോയിൽ നിരവധി താരങ്ങൾ അതിഥികളായി എത്തുകയും അവരുടെ വ്യക്തിജീവിതത്തെ കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തുകയും ചെയ്യും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ