ഏറെ പ്രതീക്ഷയോടെ തീയ്യേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ് മോഹൻലാൽ നായകനായി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബൻ. മികച്ച പ്രതികരണമാണ് ചിത്രത്തിന് തീയ്യേറ്ററുകളിൽ നിന്നും ലഭിക്കുന്നത്.  ഒടിയനോ, മരക്കാറോ ഒന്നും പ്രതീക്ഷിച്ച് തീയ്യേറ്ററിലേക്ക് പോവേണ്ടതില്ലെന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ തന്നെ പറയുന്നത്. ഇതൊരു പക്ക ലിജോ ജോസ് പല്ലിശ്ശേരി ചിത്രമാണെന്ന് അവർ തന്നെ എഴുതി വെക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിലെ ഏറ്റവും മികച്ച ഓപ്പണിംഗ്


അതേസമയം ചിത്രത്തിൻറെ ആദ്യ ദിന കളക്ഷൻ എത്രയായിരിക്കുമെന്ന് ഏകദേശ കണക്ക് ബോക്സോഫീസ് ട്രാക്കിങ്ങ് വെബ്സൈറ്റുകൾ പങ്ക് വെച്ചിട്ടുണ്ട്. സാക്നിക് ഡോട്ട് കോം പങ്ക് വെച്ച കണക്കിൽ ചിത്രത്തിൻറെ ആദ്യ ദിന കളക്ഷനായി ലഭിക്കാനുള്ള സാധ്യത പറഞ്ഞിരിക്കുന്നത് 6 കോടിയാണ്.  ഒരു കണക്ക് നോക്കിയാൽ കേരളത്തിലെ ഏറ്റവും മികച്ച ഓപ്പണിംഗ് കളക്ഷൻ നേടിയത് മരക്കാറാണെന്ന് കേരള ബോക്സോഫീസ് ട്വിറ്ററിൽ പങ്ക് വെച്ച കണക്കുകളിൽ പറയുന്നു.


20 കോടിയായിരുന്നു ആദ്യ ദിന കളക്ഷൻ, രണ്ടാമതായി ദുൽഖർ നായകനായ കുറുപ്പ് 19 കോടിയായിരുന്നു കളക്ഷൻ, മൂന്നാമതായി ഒടിയാനാണ് 18 കോടിയുമായുള്ളത്. ഇതിലേക്കാണ് മികച്ചൊരു ആദ്യ ദിന കളക്ഷനുമായി വാലിബനും ചേരുന്നത്.


വാലിബൻ


നൂറ്റിമുപ്പതു ദിവസങ്ങളിലായി രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് വാലിബന്റെ ചിത്രീകരണം നടന്നത്. സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ  ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്,  സെഞ്ച്വറി ഫിലിംസ്, മാക്സ് ലാബ്, സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ പ്രധാന നിർമ്മാതാക്കൾ.  ചിപി എസ് റഫീക്കാണ് ത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് . 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്  റോണക്സ് സേവ്യറാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.