കൃത്യമായി പറഞ്ഞാൽ നാല് ദിവസം കഴിഞ്ഞിരിക്കുകയാണ് മലൈക്കോട്ട വാലിബൻ റിലീസ് ചെയ്തിട്ട്.  ഏറ്റവും മികച്ച കളക്ഷനാണ് ചിത്രത്തിൻറെ ആദ്യ ദിനം ലഭിച്ചത്. മലയാളത്തിലെ മികച്ച ഓപ്പണിംഗ് കൂടിയായിരുന്നു ചിത്രം. 5.65 കോടി ആദ്യ ദിനം നേടിയ ചിത്രം ഇപ്പോൾ തീയ്യേറ്ററുകളിൽ എന്തെടുക്കുന്നു എന്നുള്ളതാണ് പരിശോധിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബോക്സോഫീസ് കളക്ഷൻ ട്രാക്കർ വെബ്സൈറ്റായ https://www.sacnilk.com പങ്ക് വെക്കുന്ന കണക്കുകൾ പ്രകാരം വളരെ മോശം കളക്ഷനാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ആദ്യ ദിനം  5.65 കോടിയെങ്കിൽ രണ്ടാം ദിനം കളക്ഷൻ 2.4 കോടിയായി ചുരുങ്ങി മൂന്നാം ദിനം 1.5 കോടിയും ഏറ്റവും അവസാനമായി നാലാം ദിനം 1.26 കോടിയാണ് ചിത്രത്തിൻറെ ബോക്സോഫീസ് കളക്ഷൻ. ആകെ കണക്കിൽ മലയാളം ബോക്സോഫീസിൽ ചിത്രം നേടിയത് കേവലം 10.81 കോടിയാണെന്ന് കണക്കുകൾ പറയുന്നു.


ഇതിനോടകം ചിത്രം ഇന്ത്യാ ഗ്രോസായി നേടിയത് 11.1 കോടിയും,  ഓവർസീസ് കളക്ഷനായി 8 കോടിയും,  വേൾഡ് വൈഡ് കളക്ഷനായി 19.1 കോടിയുമാണ് ചിത്രം നേടിയത്. 70 കോടിയോളം മുടക്ക് മുതൽ ചിത്രത്തിനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇങ്ങനെ വന്നാൽ ചിത്രം വലിയ നഷ്ടത്തിലേക്ക് പോകുന്നുവെന്ന് വേണം പറയാൻ.


കാരണങ്ങൾ


സൂപ്പർതാര ചിത്രമായിട്ടും സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിൻറെ കളക്ഷൻ കുറച്ചതെന്നാണ് വിലയിരുത്തുന്നത്. അവധി ദിവസങ്ങളിൽ പോലും ചിത്രത്തിന് മികച്ച പ്രകടം കാഴ്ചവെക്കാൻ സാധിച്ചില്ല. ചിത്രത്തെ നശിപ്പിക്കരുതെന്ന് കാണിച്ച് അതിനിടയിൽ ചിത്രത്തിൻറെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി രംഗത്ത് എത്തിയിരുന്നു.


ലിജോ ഒരുക്കിയിരിക്കുന്ന മുത്തശ്ശിക്കഥയിലേക്ക് പ്രേക്ഷകനെ ആഴത്തിൽ പിടിച്ചിറക്കുകയാണ് മധു നീലകണ്ഠന്റെ ഛായാഗ്രഹണ മികവും. ചിത്രത്തിന്റെ ആദ്യ ഷോട്ട് മുതൽ ആ ലോകത്തേക്ക് പ്രേക്ഷകനെ കൊണ്ട് പോകുന്നതിൽ ടീം വിജയിച്ചു.മാസങ്ങളായി നീണ്ടുനിന്ന ഹൈപ്പിനോട് ചിത്രം 100% നീതി പുലർത്തുന്നു. ലിജോ 9 വർഷങ്ങൾക്ക് മുൻപ് പറഞ്ഞതുപോലെ 'നോ പ്ലാൻസ് ടു ചേഞ്ച്.. നോ പ്ലാൻസ് ടു ഇമ്പ്രസ്" എന്നത് ഈ ചിത്രത്തിലും ശരിവയ്ക്കുന്നു. 



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.