മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബൻ സിനിമയുടെ ഓരോ പുതിയ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. മലൈക്കോട്ടൈ വാലിബന്റെ ഷൂട്ടിങ്ങിനിടെയിലുള്ള വളരെ ചെറിയ ചിത്രങ്ങളും വീഡിയോകളും പോലും ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്. അങ്ങനെ അവരുടെ അവേശത്തെ ഇരട്ടിയാക്കി കൊണ്ടാണ് ഇസ്റ്റർ ദിനത്തിൽ മോഹൻലാൽ ആ പ്രഖ്യാപനം നടത്തുന്നത്, ഏപ്രിൽ 14ന് മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിടുമെന്ന്. ഇപ്പോഴിതാ മോഹൻലാൽ നാളെ ഏപ്രിൽ 14 എപ്പോൾ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് മോഹൻലാൽ.


COMMERCIAL BREAK
SCROLL TO CONTINUE READING

"ഇന്ത്യൻ സമയം വൈകിട്ട് ആഞ്ച് മണിക്ക് മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്ത് വിടും. ലിജോ നിർമിച്ച ലോകത്തിലേക്ക് ഒരു നോട്ടത്തിനായി കാത്തിരിക്കുക" എന്ന് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിഷ കുറിച്ചു. ചിത്രത്തിൽ മോഹൻലാലിന്റെ ലുക്ക് എന്താകുമെന്ന് അറിയാനുള്ള അവേശമാണ് ആരാധകർക്കുള്ളത്.



അതേസമയം ചിത്രത്തിന്റെ പ്രധാനം ചിത്രീകരണം പൂർത്തിയായി കഴിഞ്ഞു. ചിത്രീകരണത്തെ കുറിച്ച് ലിജോ സംസാരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. രാജസ്ഥാൻ ഉൾപ്പെടെയുള്ള ലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം. പ്രയാസമേറിയതും, ദൈർഘ്യമേറിയതുമായ ഷോട്ടുകളാണ് സിനിമയ്ക്കായി വേണ്ടിവന്നത് എന്ന് ലിജോ ജോസ് പറഞ്ഞു. എല്ലാ വിഭാഗങ്ങളും ഒത്തുചേർന്നാണ് ഷെഡ്യൂൾ പൂർത്തിയാക്കാൻ സാധിച്ചതെന്നും ലിജോ ജോസ് ക്യൂവിനോട് പറഞ്ഞു. സിനിമയുടെ ചില ഭാ​ഗങ്ങൾ ഇനി ചെന്നൈയിൽ ചിത്രീകരിക്കാനുണ്ട്. 


ALSO READ : Vrushabha Movie : മോഹൻലാലിന്റെ പാൻ ഇന്ത്യ ചിത്രം 'വൃഷഭ' ചിത്രീകരണത്തിന് തയ്യാറെടുക്കുന്നു; ചിത്രം ഒരുക്കുന്നത് അഞ്ച് ഭാഷകളിൽ


ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ പല പ്രഗത്ഭ താരങ്ങളും അഭിനയിക്കുന്നുണ്ട് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് നിലനിൽക്കുന്നത്. അടുത്തിടെ ഉലകനായകൻ കമൽഹസൻ മലൈക്കോട്ടൈ വാലിബനിൽ അതിഥി താരമായി എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അതെല്ലാം അഭ്യൂഹങ്ങൾ മാത്രമായിരുന്നു. ചിത്രത്തെ ചുറ്റിപ്പറ്റി നിരവധി അഭ്യുഹങ്ങളാണ് നിലനിൽക്കുന്നത്. കാന്താര നായകൻ റിഷഭ് ഷെട്ടി ലിജോ ജോസ് ചിത്രത്തിൽ എത്തുമെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു.


‘മലൈക്കോട്ടൈ വാലിബന്‍’ നിര്‍മ്മിക്കുന്നത് ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിലുള്ള ജോൺ ആന്റ് മേരി ക്രിയേറ്റീവ് ആണ്. കമ്പനി ആദ്യമായി നിർമിക്കുന്ന സിചിത്രമാണിത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന ചിത്രത്തിന് ശേഷം പി.എസ്. റഫീക്കാണ്‌ മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്. പിആർഒ- പ്രതീഷ് ശേഖർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.