സമ്മിശ്ര പ്രതികരണങ്ങൾ, ഡി ഗ്രേഡിങ്ങ് എന്നൊക്കെ പലവിധ ചർച്ചകളുമായി മലൈക്കോട്ടൈ വാലിബൻ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞാടിയ ദിവസമായിരുന്നു വ്യാഴാഴ്ച. നിരവധി പേരാണ് വാലിബൻറെ റിവ്യൂ സംബന്ധിച്ച് പോസ്റ്റുകൾ പങ്ക് വെച്ചത്. ഇത് ചിത്രത്തിൻറെ ആദ്യദിന കളക്ഷനെ ബാധിച്ചേക്കുമോ എന്ന് പോലും ചർച്ചയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിൻറെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകൾ എത്തിയിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരള ബോക്സോഫീസ് ട്വിറ്ററിൽ പങ്ക് വെച്ച കണക്കുകൾ പ്രകാരം 5.5 കോടിയാണ് ചിത്രം ബോക്സോഫീസിൽ നേടിയത്.  സാക്നിക് ഡോട് കോം അടക്കമുള്ള സൈറ്റുകൾ 6 കോടിയാണ് ആദ്യദിന കളക്ഷനായി ചിത്രം നേടുമെന്ന് പറഞ്ഞിരുന്നത്.  രണ്ടാം ദിവസം ചിത്രത്തിൻറെ ഏറ്റവും പുതിയ കളക്ഷനായി പുറത്ത് വരുന്നത് 0.23 കോടിയെന്നാണ്.https://www.sacnilk.com/ പങ്ക് വെച്ച ഡാറ്റയാണിത്. ഇതോടെ 5.73 കോടിയാണ് ചിത്രം ഇതുവരെ വിവിധ ബോക്സോഫീസുകളിൽ നിന്ന് നേടിയത്.


 



സാമാന്യം ഭേദപ്പെട്ട തുടക്കമായതിനാൽ മികച്ച അഞ്ച് ചിത്രങ്ങളുടെ പട്ടികയിൽ കൂടി വാലിബൻ ഇടം നേടിയിരിക്കുകയാണ്.  അതിനിടയിൽ എല്ലാവർക്കും നന്ദി അറിയിച്ച് ചിത്രത്തിൻറെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഇട്ട പോസ്റ്റിൽ നിരവധി പേരാണ് ചിത്രവുമായി ബന്ധപ്പെടുത്തി തങ്ങളുടെ കമൻറുകൾ പോസ്റ്റ് ചെയ്തത്. എല്ലാ പടത്തിലും മീശയും പിരിച്ച് മുണ്ടും മടക്കികുത്തി പറന്നടിക്കണം എന്നൊക്കെ പറയുന്നവരോട് എന്ത് പറയാനാണ്...
ലാലേട്ടൻ മലയാളം കണ്ട മഹാനടനായത് മീശ പിരിച്ച് മുണ്ട് മടക്കികുത്തി മാത്രമല്ല, ഇങ്ങനേം കുറേ പടങ്ങൾ ചെയ്തിട്ടാണ് എന്നായിരുന്നു ഒരാളുടെ അഭിപ്രായം. നല്ല ഒന്നാന്തരം സിനിമാട്ടോഗ്രാഫി പക്ഷേ അതിൽ അനാവശ്യമായി കടിച്ചുതൂങ്ങി കുറെ സമയം വെറുതെ കളഞ്ഞിട്ടുണ്ട് താങ്കൾ! കാളവണ്ടി മരുഭൂമിയിലൂടെ വരുന്നതും മുടി പാതി മുറിക്കുന്നതുമടക്കം നിരവധി സീനുകൾ അനാവശ്യമായി എന്നും അഭിപ്രായപ്പെട്ടവരുണ്ട്.  


എന്തായാലും സമ്മിശ്ര പ്രതികരണങ്ങളുമായി ചിത്രം തിയ്യേറ്ററിൽ തന്നെ തുടരുകയാണ്. ഇനിയുള്ള മൂന്ന് അവധി ദിവസങ്ങൾ ആയതിനാൽ തന്നെ കൂടുതൽ പേർ തീയ്യേറ്ററിലേക്ക് എത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. പലയിടത്തും തീയ്യേറ്ററുകൾ നിറഞ്ഞാണ് ബുക്കിംഗ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.