Malaikottai Vaaliban : `വാലിബൻ... മലൈക്കോട്ടൈ വാലിബൻ...` ന്യൂ ഇയർ സർപ്രൈസുമായി മോഹൻലാൽ-എൽജെപി ചിത്രത്തിന്റെ ടീസർ
Malaikottai Vaaliban Teaser : 30 സക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആണ് അണിയറ പ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്
Malaikottai Vaaliban Movie New Teaser : ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്റെ പുതിയ ടീസർ പുറത്ത്. മനോരമ ഓൺലൈനിന്റെ യുട്യുബ് ചാനലിലൂടെയാണ് ന്യൂ ഇയറിന് തൊട്ടുമ്പായ അണിയറ പ്രവർത്തകർ സർപ്രൈസ് ടീസർ പങ്കുവെച്ചിരിക്കുന്നത്. മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്ര താൻ മലൈക്കോട്ടൈ വാലിബൻ ആണെന്ന് അറിയിക്കുന്ന 30 സക്കൻഡുകളുടെ ദൈർഘ്യമുള്ള ടീസർ വീഡിയോയാണ് അണിയറ പ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ മോഹൻലാൽ അവതരിപ്പിച്ച ചിത്രത്തിലെ റാക്ക് റാക്ക് എന്ന ഗാനം പുറത്ത് വന്നിരുന്നു. ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ തിയറ്ററുകളിൽ എത്തുക.
സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
ALSO READ : Thalapathy 68 Title : ദളപതി 68ന്റെ ടൈറ്റിൽ പുറത്ത്; ചിത്രം ഒരുക്കുന്നത് അജിത്തിന്റെ മങ്കാത്തയുടെ സംവിധായകൻ
നൂറ്റി മുപ്പതു ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്സ് സേവ്യറാണ്.പി ആർ ഓ പ്രതീഷ് ശേഖർ.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.