Malaikottai Vaaliban OTT: വാലിബൻ എന്ന് ഒടിടിയിൽ എത്തും? എവിടെ കാണാം
Malaikottai Vaaliban OTT Release: നിലവിലെ വിവരങ്ങൾ പ്രകാരം ചിത്രത്തിൻറെ തീയ്യേറ്റർ ഷോകൾ വരുന്ന ആഴ്ചയോടെ പൂർത്തിയായേക്കും. ഇങ്ങനെ വന്നാൽ അധികം താമസിക്കാതെ തന്നെ ചിത്രി ഒടിടിയിലും എത്തും
Malaikottai Vaaliban Ott Updates: പ്രേക്ഷകർ കാത്തിരിക്കുന്ന ഒടിടി റിലീസുകളിൽ ഒന്നാണ് മലൈകോട്ടൈ വാലിബൻറേത്. ചിത്രം തീയ്യേറ്ററുകളിൽ താരതമ്യേമെ ഭേദപ്പെട്ട പ്രകടനമല്ല കാഴ്ച വെച്ചതെന്നാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ട് അത് കൊണ്ട് തന്നെ ഒടിടി റിലീസിൽ കുറച്ചധികം പേർ ചിത്രം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിലെ വിവരങ്ങൾ പ്രകാരം ചിത്രത്തിൻറെ തീയ്യേറ്റർ ഷോകൾ വരുന്ന ആഴ്ചയോടെ പൂർത്തിയായേക്കും. ഇങ്ങനെ വന്നാൽ അധികം താമസിക്കാതെ തന്നെ ചിത്രി ഒടിടിയിലും എത്തും. ഡിസ്നി ഹോട് സ്റ്റാർ ചിത്രത്തിൻറെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയെന്ന് സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുണ്ട്. ചിത്രത്തിൻറെ ഒടിടി റിലീസ് മാർച്ച് ആദ്യാവാരം ഉണ്ടാവുമെന്ന് എൻറർടെയിൻമെൻറ് വെബ്സൈറ്റായ ഫിലിമി ബീറ്റ് റിപ്പോർട്ട് ചെയ്യുന്നു. കളക്ഷൻ ട്രാക്കറായ സാക്നിക്ക് ഡോട്കോം നൽകുന്ന വിരങ്ങൾ പ്രകാരം ചിത്രം ഇതുവരെ ബോക്സോഫീസിൽ നേടിയത് 28.75 കോടിയാണ്. ആദ്യ ദിനത്തിൽ കിട്ടിയ 5.65 കോടി എന്ന കളക്ഷൻ നിലനിർത്താൻ ചിത്രത്തിനായില്ല. ഇതാണ് വലിയ കളക്ഷൻ കുറവിലേക്ക് പോയത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന തികവിൽ രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലായി 130 ദിവസങ്ങളിലായാണ് വാലിബന്റെ ചിത്രീകരണം നടന്നത്. മോഹൻലാലിനെ കൂടാതെ സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ് ഇതിനൊപ്പം സെഞ്ച്വറി ഫിലിംസ്, മാക്സ് ലാബ്, സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ പ്രധാന നിർമ്മാതാക്കൾ.
ചിപി എസ് റഫീക്കാണ് ത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് . 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠൻ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്സ് സേവ്യറാണ്. . ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിലെത്തിയത്. പ്രതീക്ഷക്കൊത്ത് ഉണരാൻ ചിത്രത്തിന് കഴിഞ്ഞില്ലെന്നായിരുന്നു നിരൂപകരുടെ വിലയിരുത്തൽ. എന്തായാലും ഒടിടി റിലീസിനായി ആളുകൾ കാത്തിരിക്കുകയാണ്. ഇത് അധികം താമസിക്കാതെ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.
റിവ്യൂ വിവാദം
ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ വലിയ വിവാദവും ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിനെ ഡീ ഗ്രേഡിങ്ങ് ചെയ്യുന്നുവെന്ന് പറഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരി രംഗത്ത് വന്നിരുന്നു. ചിത്രം പ്രതീക്ഷകൾ തെറ്റിച്ചെന്നായിരുന്നു ഒരു വിഭാഗം പറഞ്ഞത്. 28 ദിവസം മാത്രമാണ് ചിത്രം തീയ്യേറ്ററിൽ ഉണ്ടാവു എന്ന് പറഞ്ഞിരുന്നു. മോഹൻലാലിൻറേതായി ഇനി വരാനുള്ള ചിത്രം റമ്പാനു, ബറോസുമാണ്, എമ്പുരാനും ലൈനപ്പിലുണ്ട്. ഇതും പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.