Hospital Waste Dumping in TN: ആശുപത്രി മാലിന്യം തള്ളിയ സംഭവം; കരാർ കമ്പനി കരിമ്പട്ടികയിൽ, നടപടി ശുചിത്വമിഷന്റേത്

സൺ ഏജ് എന്ന കരാർ കമ്പനിയെ ആണ് ശുചിത്വ മിഷൻ 3 വർഷത്തേക്ക് കരിമ്പട്ടികയിൽപ്പെടുത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Dec 27, 2024, 05:50 PM IST
  • സൺ ഏജ് കരാർ കമ്പനിയെ ആണ് കരിമ്പട്ടികയിൽപെടുത്തിയത്.
  • ശുചിത്വ മിഷന്റെ കാരണം കാണിക്കൽ നോട്ടീസിന് കമ്പനി മറുപടി നൽകാതിരുന്നതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
  • മാലിന്യ നിർമാജനത്തിനുള്ള നോഡൽ ഓഫീസാണ് ശുചിത്വ മിഷൻ.
Hospital Waste Dumping in TN: ആശുപത്രി മാലിന്യം തള്ളിയ സംഭവം; കരാർ കമ്പനി കരിമ്പട്ടികയിൽ, നടപടി ശുചിത്വമിഷന്റേത്

ചെന്നൈ: കേരളത്തിലെ ആശുപത്രി മാലിന്യം തിരുനെൽവേലിയിൽ തള്ളിയ സംഭവത്തിൽ കരാർ കമ്പനിയെ മൂന്ന് വർഷത്തേക്ക് കരിമ്പട്ടികയിൽപെടുത്തി ശുചിത്വ മിഷൻ. സൺ ഏജ് കരാർ കമ്പനിയെ ആണ് കരിമ്പട്ടികയിൽപെടുത്തിയത്. ശുചിത്വ മിഷന്റെ കാരണം കാണിക്കൽ നോട്ടീസിന് കമ്പനി മറുപടി നൽകാതിരുന്നതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. മാലിന്യ നിർമാജനത്തിനുള്ള നോഡൽ ഓഫീസാണ് ശുചിത്വ മിഷൻ. 

അതേസമയം സംഭവം അന്തർ സംസ്ഥാന തർക്കമാക്കരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ കേരളത്തിനും തമിഴ്‌നാടിനും കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. മാലിന്യം തള്ളിയവർക്കെതിരെ നടപടിയെടുത്ത് ജനുവരി രണ്ടിന് റിപ്പോ‍ർട്ട് നൽകണമെന്നും ട്രൈബ്യൂണൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ മാലിന്യം ചെക് പോസ്റ്റുകൾ കടക്കുന്നത് എങ്ങനെയെന്നായിരുന്നു തമിഴ്‌നാടിനോട് ട്രൈബ്യൂണലിന്റെ ചോദ്യം. ദേശീയ ഹരിത ട്രിബ്യൂണൽ അന്ത്യശാസനം നൽകിയതോടെ കേരളം മാലിന്യം നീക്കിയിരുന്നു. 

Also Read: New Year: കൊച്ചിയിൽ പുതുവർഷരാത്രിയിൽ ഇത്തവണ 2 പാപ്പാഞ്ഞികളെ കത്തിക്കാം; ഹൈക്കോടതി അനുമതി നൽകി

തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെയും (ആർസിസിസി) ഉള്ളൂർ ക്രെ‍ഡൻസ് ആശുപത്രിയിലെയും മാലിന്യമാണ് തിരുനെൽവേലിയിൽ വലിച്ചെറിഞ്ഞത്. കേരളത്തിലെ ആശുപത്രികളിൽ നിന്നുള്ള മെഡിക്കൽ മാലിന്യങ്ങൾക്കൊപ്പം രോഗികളുമായി ബന്ധപ്പെട്ട വിവരങ്ങളും തമിഴ്നാട്ടിൽ തള്ളുന്നതായി പരാതി ഉയര്‍ന്നിരുന്നു. തിരുനെൽവേലിയിലെ ജലാശയങ്ങളിലും ജനവാസമേഖലയ്ക്ക് പുറത്തുള്ള ഇടങ്ങളിലുമാണ് തിരുവനന്തപുരത്തെ പ്രധാന ആശുപത്രികളിലെ മാലിന്യം ഉപേക്ഷിക്കുന്നത്.

ആശുപത്രികളിൽ ഉപയോഗിച്ച സിറിഞ്ചുകൾ, കയ്യുറകൾ, മാസ്ക്, മരുന്നുകുപ്പികൾ എന്നിവയ്ക്കൊപ്പം രോഗികളുടെ ഭക്ഷണക്രമത്തിന്‍റെയും ആശുപത്രികളിൽ നൽകുന്ന സമ്മതപത്രത്തിന്‍റെയും രേഖകളും ഉപേക്ഷിച്ച കൂട്ടത്തിലുണ്ടായിരുന്നു. രോഗികളുടെ ചികിത്സാ വിവരങ്ങും ഇങ്ങനെ ഉപേക്ഷിക്കുന്ന രേഖകളിൽ ഉണ്ടെന്ന് തിരുനെൽവേലിയിലെ പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു. തിരുനെൽവേലിയിലെ പേപ്പർ മില്ലുകളിൽ നിന്ന് കേരളത്തിലേക്ക് പോകുന്ന ലോറികൾ മടങ്ങിവരുമ്പോൾ മെഡിക്കൽ മാലിന്യവും കടത്തുന്നു എന്നായിരുന്നു നാട്ടുകാരുടെ പരാതി.

സംഭവത്തിൽ മലയാളി ഉൾപ്പെടെ 4 പേർ അറസ്റ്റിലായിരുന്നു. കണ്ണൂർ സ്വദേശി നിഥിൻ ജോർജ്, ലോറി ഉടമ ചെല്ലദുരെ തിരുനെൽവേലി സുത്തമല്ലി സ്വദേശികളായ മായാണ്ടി, മനോഹർ എന്നിവരാണ് അറസ്റ്റിലായത്. സ്വകാര്യ മാലിന്യ കമ്പനിയിലെ സൂപ്പർവൈസറാണ് നിഥിൻ ജോർജ്. മെഡിക്കൽ മാലിന്യമെത്തിച്ച ലോറിയും പൊലീസ് പിടികൂടിയിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സേലം സ്വദേശിയുടെ ലോറി പിടികൂടിയത്. മാലിന്യം തള്ളിയ സംഭവത്തിൽ 5 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News