Malaikottai Vaaliban: വാലിബന്റെ വില്ലന്‍ ചമതകന്‍? മോഹന്‍ലാല്‍ ചിത്രത്തിന്റെ കഥാസൂചന പുറത്ത്
Malaikottai Vaaliban story: യുഎഇയിലെ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ വോക്‌സ് സിനിമാസിന്റെ വെബ്സൈറ്റിൽ വന്ന വിവരങ്ങളാണ് ചർച്ചയായിരിക്കുന്നത്.
ഈ വര്‍ഷം മലയാള സിനിമാ പ്രേക്ഷകരും മോഹന്‍ലാല്‍ ആരാധകരുമെല്ലാം ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാലും ലിജോ ജോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന ഹൈപ്പോടെയാണ് വാലിബന്‍ എത്തുന്നത്. അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ എല്ലാ അപ്‌ഡേറ്റുകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്.
വാലിബന്റെ പോസ്റ്ററുകളും ഗാനങ്ങളുമെല്ലാം വൈറലാകാറുണ്ടെങ്കിലും അവയൊന്നും തന്നെ ചിത്രത്തിന്റെ പ്രമേയവുമായി ബന്ധപ്പെട്ട് ഒരു സൂചനകളും നല്‍കിയിട്ടില്ല. എന്നാല്‍, ഫാന്‍ പേജുകളിലും മറ്റും ചിത്രത്തിന്റെ പ്രമേയവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതാ യുഎഇയിലെ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ വോക്‌സ് സിനിമാസിന്റെ വെബ്‌സൈറ്റില്‍ ചില സുപ്രധാന വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
ALSO READ: ഗുരുവായൂരമ്പല നടയിലേക്ക് ആ വരുന്നത് ആരായിരിക്കും? പൃഥ്വി-ബേസിൽ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്
മലൈക്കോട്ടൈ വാലിബന്റെ കഥാസംഗ്രഹവും ചിത്രത്തിലെ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളുമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. സമയകാലങ്ങളെ മറികടക്കുന്ന ഒരു യോദ്ധാവാണ് മലൈക്കോട്ടൈ വാലിബന്‍ എന്ന മോഹന്‍ലാലിന്റെ നായക കഥാപാത്രം. ചിന്നപ്പൈയന്‍, അയ്യനാര്‍, രംഗപട്ടണം രംഗറാണി, ചമതകന്‍ എന്നിങ്ങനെയാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ഇവരില്‍ ചമതകനാണ് മലൈക്കോട്ടൈ വാലിബന്റെ വില്ലന്‍ എന്നും കഥാസംഗ്രഹത്തില്‍ പറയുന്നു.
സൊണാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന്‍ ആചാരി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് വാലിബന്റെ 130 ദിവസം നീണ്ടുനിന്ന ചിത്രീകരണം നടന്നത്. ജനുവരി 25നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.