കോഴിക്കോട്: ചലച്ചിത്ര നടൻ സി വി ദേവ് അന്തരിച്ചു. 83 വയസ്സായിരുന്നു അദ്ദേഹത്തിന്. കോഴിക്കോട് മെഡിക്കൽ കോളജിൽ കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു. നൂറിലേറെ സിനിമകളിലും ധാരാളം നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയാണ് സി വി ദേവ്. ഇദ്ദേഹത്തിന്റെ ആദ്യ സിനിമ യാരോ ഒരാൾ ആണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പ്പുമാരും രതിച്ചേച്ചിമാരും ഒരൊറ്റ ഫ്രെയിമിൽ; അമ്മ യോഗത്തിൽ അപൂർവ്വ സംഗമം


സന്ദേശത്തിലെ ആര്‍ഡിപിക്കാരൻ, മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കനിലെ ആനക്കാരൻ, ഇംഗ്ലീഷ് മീഡിയത്തിലെ വത്സൻ മാഷ്, ചന്ദ്രോത്സവത്തിലെ പാലിശ്ശേരി, ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന സിനിമയിലെ ഗോപിയേട്ടൻ തുടങ്ങി നിരവധി കഥാപാത്രങ്ങൾ സി വി ദേവ് അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ സദയം, പട്ടാഭിഷേകം, മനസ്സിനക്കരെ, കഥ തുടരുന്നു, മിഴി രണ്ടിലും, നേർക്ക് നേരെ  തുടങ്ങിയ ചിത്രങ്ങളിലൊക്കെ തന്നെ ശ്രദ്ധേയമായ വേഷങ്ങളും ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.