തിരുവനന്തപുരം : പ്രമുഖ മലയാള സിനിമ, നാടക, സീരിയൽ നടൻ ഡി ഫിലിപ്പ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ അശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 79 വയസായിരുന്നു. തിരുവല്ല സ്വദേശിയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോട്ടയം കുഞ്ഞച്ചൻ, വെട്ടം, അർഥം, പഴശ്ശിരാജ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. കാളിദാസ കലാകേന്ദ്രത്തിന്റെയും കെപിഎസിയുടെയും പ്രധാന നടനായിരുന്നു ഡി ഫിലിപ്പ് 1980ലെ പ്രളയം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ സജീവമാകുന്നത്. പിന്നീട് 1981ൽ കെ.ജി ജോർജ് ചിത്രം കോലങ്ങളുടെ സഹനിർമാതാവും കൂടിയായിരുന്നു ഫിലിപ്പ്.


ALSO READ : Vimala Menon passed away: പ്രശസ്ത ബാലസാഹിത്യകാരി വിമല മേനോൻ അന്തരിച്ചു



സിനിമയ്ക്കും നാടകങ്ങൾക്കും പുറമെ ടെലിവിഷൻ സീരിയലുകളിലും ഫിലിപ്പ് ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ദിലീപ് ചിത്രം വെട്ടം സിനിമയിൽ നായികയുടെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിച്ചത് ഡി ഫിലിപ്പായിരുന്നു. സംസ്കാരം പിന്നീട്.




ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.