Coolie Update: രജനികാന്തിനൊപ്പം സ്ക്രീൻ പങ്കിടാൻ ദിലീപ്; `കൂലി`യിൽ മുഖ്യ വേഷമെന്ന് സൂചന
പക്കാ മാസ് ആക്ഷൻ ചിത്രമായിരിക്കും കൂലി എന്നാണ് ടീസറിൽ നിന്ന് വ്യക്തമാകുന്നത്. സ്വർണക്കടത്താണ് സിനിമയുടെ പ്രമേയം.
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന കൂലി എന്ന ചിത്രത്തിൽ ദിലീപും അഭിനയിക്കുന്നുവെന്ന് റിപ്പോർട്ട്. ചിത്രത്തിൽ ദിലീപ് ഒരു പ്രധാന വേഷം ചെയ്യുമെന്നണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജൂൺ 10ന് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് വിവരം. ചിത്രത്തിൽ സത്യരാജും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് സിനിമയുടെ സംഗീത സംവിധായകൻ.
ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു. പക്കാ മാസ് ആക്ഷൻ ചിത്രമായിരിക്കും കൂലി എന്നാണ് ടീസറിൽ നിന്ന് വ്യക്തമാകുന്നത്. സ്വർണക്കടത്താണ് സിനിമയുടെ പ്രമേയം. തമിഴ്നാട്ടിലെ ഒരു തുറമുഖം വഴി അധോലോക സംഘം നടത്തുന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണ് കഥ. സൺപിക്ചേഴ്സിന്റെ ബാനറിൽ കലാനിധിമാരൻ ആണ് ചിത്രം നിർമിക്കുന്നത്. തലൈവരുടെ കരിയറിലെ 171-ാമത് ചിത്രമാണിത്. മലയാളി ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനാണ് ക്യാമറ. എഡിറ്റിങ് ഫിലോമിന്‍ രാജ്. ആക്‌ഷൻ അൻപറിവ്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
Little Hearts Movie: 'ലിറ്റിൽ ഹാർട്ട്സി'ന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്; പോസ്റ്റുമായി സാന്ദ്ര തോമസ്
ഷെയ്ൻ നിഗം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ലിറ്റിൽ ഹാർട്ട്സിന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്. ചിത്രത്തിന്റെ നിർമാതാവായ സാന്ദ്ര തോമസ് ആണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. വിലക്കിനിടയാക്കിയ കാരണം തുറന്നു പറയാനാകില്ലെന്നും ഒരു നിഗൂഢത പുറത്തുവരാനുണ്ടെന്നുമാണ് സാന്ദ്ര ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
സാന്ദ്രയുടെ എഫ്ബി പോസ്റ്റ് ഇങ്ങനെ...
''ആത്മാവും ഹൃദയവും നൽകി ഞങ്ങൾ ചെയ്ത സിനിമയാണ് 'ലിറ്റിൽ ഹാർട്ട്സ്..!! എന്നാൽ വളരെ ഖേദത്തോടെ ഞാനറിയിക്കട്ടെ 'ലിറ്റിൽ ഹാർട്ട്സ്' ജിസിസി രാജ്യങ്ങളിൽ പ്രദർശനമുണ്ടാകുകയില്ല..!! ഗവൺമെന്റ് പ്രദർശനം വിലക്കിയിരിക്കുന്നു...! ഈ സിനിമ ലോകമൊട്ടുക്കും പ്രദർശനത്തിനെത്തിക്കണമെന്ന എന്റെ മോഹത്തിനേറ്റ ഏറ്റവും വലിയ മുറിവാണിത്.. പ്രവാസി സുഹൃത്തുക്കളോട് ഞാൻ ക്ഷമ ചോദിക്കുന്നു..! നിലവിലെ വിലക്കിനിടയായ കാരണത്തെ തുറന്നു പറയാനാവില്ല ഒന്നുറപ്പിച്ചോളൂ..ഒരു നിഗൂഢത പുറത്ത് വരാനുണ്ട്..''
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy