Subi Suresh Death : സിനിമാലയിലെ ചിരി തുടക്കം, കുട്ടിപ്പട്ടാളത്തിൽ അവതാരക; സുബി സുരേഷ് വിട വാങ്ങുമ്പോൾ
Actress and anchor Subi Suresh passed away: സിനിമാല എന്ന കോമഡി പരമ്പരയിലൂടെ സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി. ടെലിവിഷൻ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി നിരവധി സ്കിറ്റുകളിൽ വിവിധതരത്തിലുള്ള കോമഡി റോളുകൾ സുബി ചെയ്തിട്ടുണ്ട്.
കൊച്ചി: 2000-ങ്ങളുടെ മധ്യത്തിൽ സുബി സുരേഷ് ടീമിൻറെ അല്ലാത്ത കോമഡി പരിപാടികളും സ്കിറ്റുകളും ടീവികളിൽ ഇല്ലായിരുന്നു. ഒരു പക്ഷേ അക്കാലത്ത് ഹാസ്യമേഖലയിൽ സിനിമയിൽ അല്ലാതെ തന്നെയുള്ള ഒരു താരം ഒരു പക്ഷെ സുബി ആയിരിക്കാം. അത് കൊണ്ട് തന്നെ സിനിമയേക്കാൾ സുബിയെ ആളുകൾ കാണാൻ ഏറെ ആഗ്രഹിച്ചതും കോമഡി പരിപാടികളിലാണ്.
രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം ആണ് അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. കോമഡി പരിപാടികളിൽ നിന്ന് ഒരു കാലത്ത് ഇടവേള എടുത്ത സുബിയെ പിന്നെ കാണുന്നത് സൂര്യ ടീവിയിലെ കുട്ടികളുടെ പരിപാടിയിൽ അവരകയായാണ്.
വളരെ അധികം റേറ്റ്ങ്ങ് ചാനലിന് ലഭ്യമായ പരിപാടി കൂടിയായിരുന്നു ഇത്. പിന്നീട് കോമഡി താരമെന്ന പേരു പോലും സുബിയിൽ നിന്ന് പോയി പകരം അവതാരക എന്ന ലേബലിലേക്ക് താരത്തിനെ എത്തിച്ചതും ഇതായിരുന്നു. എന്ന് വേണം പറയാൻ. സ്കൂൾ പഠന കാലത്ത് തന്നെ കലാരംഗത്ത് തൻറെ മികവ് സുബി തെളിയിച്ചിരുന്നു. സ്കൂൾ പഠനകാലത്തു തന്നെ നൃത്തം പഠിയ്ക്കാൻ തുടങ്ങി. ബ്രേക്ക് ഡാൻസായിരുന്നു സുബി പഠിച്ചത്. അതിലൂടെയാണ് വേദികളിലേക്കുള്ള അരങ്ങേറ്റം. പിന്നെ മിനി സ്ക്രീനിൽ കോമഡി പരിപാടികൾ ചെയ്തു. സംവാദങ്ങളിലും പ്രസംഗ മത്സരങ്ങളിലും തിളങ്ങാൻ സുബിക്കായി.കരിയറിൽ സുബിയുടെ തുടക്കം 1993-ൽ സിനിമാലയിലൂടെയാണ്.
സിനിമാല എന്ന കോമഡി പരമ്പരയിലൂടെ സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി. ടെലിവിഷൻ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി നിരവധി സ്കിറ്റുകളിൽ വിവിധതരത്തിലുള്ള കോമഡി റോളുകൾ സുബി ചെയ്തിട്ടുണ്ട്. തൃപ്പൂണിത്തുറ സർക്കാർ സ്കൂളിലും, എറണാകുളം സെന്റ്.തെരേസാസിലുമായിരുന്നു സ്കൂൾ-കോളജ് വിദ്യാഭ്യാസം.
പിന്നീട് 2001-ൽ നിസ്സാർ സംവിധാനം ചെയ്ത അപരൻമാർ നഗരത്തിൽ, 2004-ൽ ഷാജൂൺ കാര്യാൽ സംവിധാനം ചെയ്ത ഗ്രീറ്റിംഗ്സ്, 2006-ൽ പച്ചക്കുതിര എന്നങ്ങിനെ ചിത്രങ്ങളുടെ വലിയൊരു നിര തന്നെ സുബിക്കുണ്ടായിരുന്നു. എൽസമ്മ എന്ന ആൺകുട്ടിയിലെ സൈനബയും പത്മശ്രീ ഭരത് ഡോക്ടർ സരോജ്കുമാറിലെ ടീവി റിപ്പോർട്ടറെയും ആരും പെട്ടെന്ന് മറക്കില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.