വളരെ ചെറിയ പ്രായത്തില്‍ തന്നെ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച് മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് എസ്തര്‍ അനില്‍. സൂപ്പര്‍ ഹിറ്റായ ദൃശ്യം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ എസ്തറിന്റെ പ്രകടനം വലിയ കൈയ്യടി നേടിയിരുന്നു. ജോര്‍ജ് കുട്ടിയുടെ മകളായ അനുമോള്‍ എന്ന കഥാപാത്രമാണ് എസ്തറിന്റെ കരിയറില്‍ വഴിത്തിരിവായത്. ദൃശ്യത്തിന്റെ തമിഴ് റീമേക്കിലും എസ്തര്‍ തന്നെയാണ് അഭിനയിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും എസ്തര്‍ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഇപ്പോള്‍ ഇതാ എസ്തറുമായി ബന്ധപ്പെട്ട ഒരു ഗോസിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നത്. ബോളിവുഡ് സൂപ്പര്‍ താരവുമായി എസ്തര്‍ ഡേറ്റിംഗിലാണെന്നാണ് പ്രചരിക്കുന്ന വാര്‍ത്ത. നടന്‍ ടൈഗര്‍ ഷ്രോഫുമായി എസ്തര്‍ പ്രണയത്തിലാണെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. 


ALSO READ: മാത്യൂ വൈറലായി കഴിഞ്ഞു, പിന്നാലെ 'വാലിബനും' എത്തിയിട്ടുണ്ട്; സോഷ്യൽ മീഡിയ ഏറ്റെടുത്ത 'മലൈക്കോട്ടൈ വാലിബൻ' സ്റ്റിൽ


ദിഷ പഠാനിയുമായി പിരിഞ്ഞതിന് ശേഷം എസ്തറുമായി ടൈഗര്‍ ഷ്രോഫ് ഡേറ്റിംഗിലാണെന്നാണ് പാപ്പരാസികളും പറയുന്നത്. ബോളിവുഡ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു പോര്‍ട്ടലിന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത എത്തിയത്. ടൈഗര്‍ ഷ്രോഫും പുതിയ കാമുകനും ഒരുമിച്ചുള്ള ചിത്രത്തിലാണ് എസ്തറിന്റെ ചിത്രവും പ്രത്യക്ഷപ്പെട്ടത്. 'വെരി ഇന്ററസ്റ്റിംഗ്' എന്ന് പറഞ്ഞുകൊണ്ട് എസ്തര്‍ തന്നെ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. 



സോഷ്യല്‍ മീഡിയയിലും സജീവമായ എസ്തര്‍ തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. എസ്തര്‍ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം തന്നെ അതിവേഗം വൈറലാകാറുണ്ട്. പലപ്പോഴും അതീവ ഗ്ലാമറസ് ലുക്കിലെത്തിയാണ് എസ്തര്‍ തന്റെ ആരാധകരെ ഞെട്ടിക്കാറുള്ളത്. പലരും എസ്തറിന്റെ ബോള്‍ഡ് മനോഭാവത്തെ പ്രശംസിക്കാറുണ്ടെങ്കിലും ഇത്ര ചെറുപ്പത്തില്‍ തന്നെ ഗ്ലാമറസ് ലുക്കിലെത്തുന്നതിന് താരത്തെ വിമര്‍ശിക്കാറാണ് പതിവ്. സൈബര്‍ ആക്രമണമൊക്കെ നേരിടാറുണ്ടെങ്കിലും വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുക്കാതെയാണ് എസ്തര്‍ മുന്നോട്ട് പോകുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.