പാലാ: ഒരു പിടി സന്തോഷങ്ങള്‍ക്ക്  പിന്നാലെ നടി മിയയെ തേടി ഏറെ സങ്കടകരമായ ഒരു വാര്‍ത്ത...  


COMMERCIAL BREAK
SCROLL TO CONTINUE READING

മിയ ജോര്‍ജിന്‍റെ  (Miya George) പിതാവ് പ്രവിത്താനം തുരുത്തിപ്പള്ളില്‍ ജോര്‍ജ് ജോസഫ് അന്തരിച്ചു. 75 വയസായിരുന്നു. സംസ്‌കാരം നാളെ പ്രവിത്താനം സെന്‍റ്  മൈക്കിള്‍സ് പള്ളിയില്‍ നടക്കും. 


ഒരാഴ്ച്ചയിൽ അധികമായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 


Also Read: Miya George's Son Baptism: മകന്റെ മാമോദീസ ചിത്രങ്ങൾ പങ്കുവച്ച് നടി മിയ


അടുത്തിടെയാണ് മിയയുടെ ഒന്നാം വിവാഹ വാര്‍ഷികവും മകന്‍റെ മാമോദീസ ചടങ്ങുകളും നടന്നത്. മകന്‍  ലൂക്കയുടെ  ലൂക്കയുടെ മാമോദീസയുടെ  (Baptism) ചിത്രങ്ങള്‍ മിയ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു.   മകനും ഭർത്താവ് അശ്വിനുമൊപ്പമുള്ള മനോഹര ചിത്രങ്ങൾ മിയ തന്നെയാണ് പങ്കുവച്ചത്. 


Also Read: Miya George Onam Pics: മകനുമൊത്തുള്ള ആദ്യ ഓണ ചിത്രങ്ങള്‍ പങ്കുവച്ച് നടി മിയ ജോര്‍ജ്


2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും താൽക്കാലികമായി ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു മിയ. ജൂലൈയിലാണ് കുഞ്ഞ് ജനിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.