Malayalam Cinema: ബിഗ് ബജറ്റ് മലയാള സിനിമയ്ക്ക് താങ്ങാനാകുമോ? Amitabh Bachchanന്റെ ചോദ്യത്തിന് ഉഗ്രന്‍ മറുപടി നല്കി ലാലേട്ടന്
ബിഗ് ബജറ്റ് മലയാള സിനിമകളെകുറിച്ച് ഒരിയ്ക്കല്‍ ഇന്ത്യന്‍ സിനിമയിലെ Big B കാണിച്ച ആശങ്കയ്ക്ക് മോഹന്‍ലാല്‍ നല്‍കിയ കിടിലന്‍ മറുപടി പങ്കുവയ്ക്കുകയാണ് പ്രിയദര്‍ശന്‍...
ബിഗ് ബജറ്റ് മലയാള സിനിമകളെകുറിച്ച് ഒരിയ്ക്കല്‍ ഇന്ത്യന്‍ സിനിമയിലെ Big B കാണിച്ച ആശങ്കയ്ക്ക് മോഹന്‍ലാല്‍ നല്‍കിയ കിടിലന്‍ മറുപടി പങ്കുവയ്ക്കുകയാണ് പ്രിയദര്‍ശന്‍...
മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം (Marakkar Arabikadalinte Simham) എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ നടക്കുന്ന അവസരത്തിലാണ് ഈ സംഭവം നടക്കുന്നത്.
ഒരു ദിവസം അമിതാഭ് ബച്ചന്‍ (Amitabh Bachchan) ഹൈദരാബാദില്‍ എത്തിയിട്ടുണ്ടെന്ന് ലാല്‍ എന്നോട് പറഞ്ഞു. ലാലേ നമുക്കൊന്ന് പോയി കാണാം എന്നായി ഞാന്‍. അങ്ങനെ ഞങ്ങള്‍ അദ്ദേഹത്തിന്‍റെ മുറിയുടെ മുന്നിലെത്തി, രാത്രി 10.30ന്. ബ്ളാക് ക്യാറ്റ്‌സൊക്കെ നില്‍ക്കുന്നുണ്ട്, പ്രിയദര്‍ശന്‍ (Priyadarshan) പറയുന്നു.
ഞങ്ങള്‍ വന്ന കാര്യം അവര്‍ അദ്ദേഹത്തെ അറിയിച്ചു. പെട്ടന്ന് വാതില്‍ തുറന്നു വന്നു. ഞങ്ങളെ അദ്ദേഹം അകത്തേക്ക് വിളിച്ചു. അന്ന് മോഹന്‍ലാലിന് പത്ഭൂഷണ്‍ കിട്ടിയ ദിവസമാണ്. മോഹന്‍ലാല്‍ (Mohanlal) അഭിനന്ദനങ്ങള്‍ എന്നാണ് അദ്ദേഹം ആദ്യം പറഞ്ഞത്. അവാര്‍ഡ് അനൗണ്‍സ് ചെയ്തു നിമിഷങ്ങള്‍ മാത്രമേ ആയിട്ടുള്ളു എന്നോര്‍ക്കണം, പ്രിയദര്‍ശന്‍ തുടര്‍ന്നു.
സംഭാഷണ മധ്യേ മരക്കാറിന്‍റെ അത്രയും ബിഗ് ബജറ്റ് മലയാള സിനിമയ്ക്ക് താങ്ങാനാകുമോ എന്ന ആശങ്കയും അമിതാഭ് ബച്ചന്‍ പങ്കുവെച്ചു. അതിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി ഏറെ ശ്രദ്ധേയമായിരുന്നു. മലയാള സിനിമ പുതിയ മാര്‍ക്കറ്റുകള്‍ കണ്ടെത്തി കുതിക്കുകയാണെന്നായിരുന്നു മോഹന്‍ലാല്‍ Big Bയ്ക്ക് നല്‍കിയ മറുപടി. ലാലിന്‍റെ മറുപടിയില്‍ അദ്ദേഹം സന്തോഷവാനായെന്നും പ്രിയദര്‍ശന്‍ പറയുന്നു.
ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശനാണ് അമിതാഭ് ബച്ചന്‍ പങ്കുവെച്ച ആശങ്കയെക്കുറിച്ച് മനസ് തുറന്നത്.
Also read: Drishyam 2 : "ആ Mammootty സിനിമയുടെ റിലീസ് നീട്ടിവെച്ചു" Drishyam 2 Dialogue Promo പുറത്ത് വിട്ടു
നൂറുകോടി ബജറ്റിലാണ് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' എന്ന സിനിമ ഒരുങ്ങുന്നത്. പ്രിയദര്‍ശന്‍റെ ഡ്രീം പ്രൊജക്ടായ മരക്കാര്‍ 100 കോടി ബജറ്റിലൊരുങ്ങിയ ആദ്യ മലയാള ചിത്രം കൂടിയാണ്. മരക്കാറില്‍ കുഞ്ഞാലി മരക്കാറുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.