`ഞാൻ ഉറപ്പ് നൽകുന്നു, 21 ഗ്രാംസ് നിങ്ങളെ നിരാശപ്പെടുത്തില്ല`: ആദ്യ സിനിമയുടെ വിശേഷങ്ങളുമായി സംവിധായകൻ ബിബിൻ കൃഷ്‌ണ
21 Grams Movie മാർച്ച് 18ന് തിയറ്ററുകളിൽ എത്താനിരിക്കെ പ്രതീക്ഷകൾ പങ്കുവയ്ക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ബിബിൻ കൃഷ്‌ണ.
ഒരുപാട് ആത്‌മവിശ്വാസമുള്ള ഒരു പുതുമുഖ സംവിധായകനാണ് ബിബിൻ കൃഷ്ണയെന്ന് ഇന്റർവ്യൂ ആരംഭിക്കുന്നതിന് മുമ്പ് തോന്നിയിട്ടുണ്ടായില്ല. തന്റെ സിനിമയിൽ 100% വിശ്വാസമുള്ള ബിബിന് പ്രേക്ഷകർക്ക് സിനിമ ഒരു പുതുമ തന്നെയാകും എന്നാണ് പ്രതീക്ഷ. അനൂപ് മേനോൻ നായകനായി എത്തുന്ന സസ്പെൻസ് ത്രില്ലർ ചിത്രം "21 ഗ്രാംസ്" മാർച്ച് 18ന് തിയറ്ററുകളിൽ എത്താനിരിക്കെ പ്രതീക്ഷകൾ പങ്കുവയ്ക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ബിബിൻ കൃഷ്‌ണ.
ചിത്രത്തിന്റെ സസ്പെൻസ് ലീക്ക് ആകുമെന്ന് പേടിയുണ്ടോ?
എനിക്ക് അങ്ങനെയൊരു പേടിയില്ല. 2 തരത്തിൽ ആയിരിക്കും ആളുകൾ ഈ സിനിമ സ്വീകരിക്കുക എന്നതാണ് എന്റെ തോന്നൽ. ഒന്നാമത്തേത്, എത്ര മാത്രം അൺപ്രെഡിക്ടബിലിറ്റി സസ്പെൻസ് എലമെന്റിൽ കൊണ്ട് വരാൻ പറ്റുമെന്നും രണ്ടാമത് ഇത് വർക്ക് ആവുന്നത് ആദ്യ തവണ ഞാൻ കണ്ടപ്പോൾ മിസ് ആയ കാര്യം എന്തൊക്കെയാകും എന്ന് ഓർത്തെടുക്കാൻ കൂടിയാവും. ആദ്യ തവണ ഞാൻ കണ്ടപ്പോൾ ശ്രദ്ധിച്ചില്ല എന്നുള്ള പ്രേക്ഷകരുടെ ചിന്തയെയാണ് കൂടുതൽ കാണാൻ ഞാൻ താൽപര്യപ്പെടുന്നത്.
ALSO READ : Joby Interview : "എന്റെ കുറവുകളെ ഞാൻ പോസിറ്റീവ് ആയി മാത്രമേ കണ്ടിട്ടുളളു"; വിശേഷങ്ങൾ പങ്കുവെച്ച് ജോബി
എന്തുകൊണ്ടാണ് അനൂപ് മേനോനെ നായകനാക്കാമെന്ന് ചിന്തിച്ചത്?
ചില കാര്യങ്ങൾ അനൂപേട്ടൻ പറഞ്ഞാൽ പ്രേക്ഷകർക്ക് ബോധ്യപ്പെടുമെന്ന് തോന്നി. വളരെ ലോജിക്കലായ ബുദ്ധിപരമായ കാര്യങ്ങൾ പറഞ്ഞാൽ പ്രേക്ഷകർക്ക് പെട്ടെന്ന് പിടിക്കാൻ പറ്റും എന്ന വിശ്വാസത്തിലാണ് അനൂപേട്ടനിലേക്ക് എത്തിയത്.
ട്രെയിലറിൽ കൊലയാളി ഒളിഞ്ഞിരിപ്പുണ്ടോ?
അത് ഞാൻ പറയണോ ( ചിരിക്കുന്നു).. ഉണ്ടാവാം ഉണ്ടാവാതിരിക്കാം എന്ന് മാത്രമെ എനിക്ക് ഇപ്പോൾ പറയാൻ കഴിയു. അതല്ലേ അതിൻറെ ഒരു ഭംഗി.
ആരെയും അസിസ്റ്റ് ചെയ്യാതെ ഈ കോൺഫിഡൻസ് എങ്ങനെ വന്നു?
അസിസ്റ്റ് ചെയ്തിട്ടില്ലെന്നേ ഉള്ളു, ഞാൻ ഒരുപാട് പേരുമായി സ്ക്രിപ്റ്റ് ഡിസ്‌കസ് ചെയ്തിട്ടുണ്ട്. ഓരോ സ്റ്റേജ് ഓഫ് സ്ക്രിപ്പ്റ്റ് ഡെവലപ്മെന്റ്റ് നമ്മൾ ഡിസ്‌കസ് ചെയ്യാറുണ്ട്.
ട്രെയിലറിലും ടീസറിലും ത്രില്ലർ മൂഡ് ആണെങ്കിലും പാട്ട് റിലീസായപ്പോൾ ഒരു ഫാമിലി ട്രാക്ക് കൂടി കാണുന്നുണ്ടല്ലോ?
ഇത് ഒരു പാരലൽ ട്രാക്കുകളിൽ പോകുന്ന ചിത്രമാണ്. ഒരു ഫാമിലി ട്രാക്കും ഇൻവെസ്റ്റിഗേഷൻ ട്രാക്കും. ഒരു നഗരത്തിൽ നടക്കുന്ന സീരീസ് ഓഫ് ക്രൈംസ്.. ഇതിന്റെ ബാക്ഡ്രോപ്പിൽ പറയുന്ന ഒരു ഫാമിലി ഡ്രാമയാണ് ചിത്രം.
സ്ക്രിപ്പ്റ്റ് പ്രോസസിൽ എഴുതി വന്ന സമയത് കൺഫ്യൂഷൻസ് ഒരുപാട് ഉണ്ടായിരുന്നോ?
ഇല്ല.. ഞാൻ ക്ലൈമാക്സ് ഫിക്‌സ് ചെയ്തിട്ടാണ് ബാക്കി എഴുതി തുടങ്ങിയത്. ഞാൻ എഴുതിയ ഷോർട്ട് ഫിലിം സ്ക്രിപ്റ്റുകളിൽ ഒന്നായിരുന്നു. ക്ലൈമാക്സ് വളരെ ക്ലിയർ ആയിരുന്നു. അതിന് ശേഷമാണ് കഥയിലെ ബാക്കി ഡെവലപ്മെന്റ്സിൽ വർക്ക് ചെയ്‌ത് തുടങ്ങിയത്.
ബിപിൻ എപ്പോഴെങ്കിലും വലിയ ഭാഗ്യവാനാണെന്ന് തോന്നിയിട്ടുണ്ടോ?
ഒരുപാട്..ഒരുപാട്. ഉറപ്പായിട്ടും ലക്കിയാണ്. നമുക്കറിയാം ഒരുപാട് കഷ്ടപ്പാടുണ്ട് ഈ ഫീൽഡിൽ. ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത് ഒരു മതിലുണ്ട്. ഇതിനപ്പുറത്തെ സൈഡിൽ ഒരു നല്ല കഥ കിട്ടിയിരുന്നെങ്കിൽ ഇൻവെസ്റ്റ് ചെയ്യാമായിരുന്നു എന്ന് ചിന്തിക്കുന്ന ഒരു കൂട്ടം ആളുകളുണ്ട്. ഇപ്പുറത്തെ സൈഡിൽ ഒരു കഥ വെച്ച് പിച്ച് ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന് ചിന്തിക്കുന്ന ഒരുകൂട്ടരും. ഇവർ തമ്മിലുള്ള ബ്രിഡ്ജിങാണ് ഇപ്പോഴും പ്രശ്നം. അതിനകത്ത് ഈസിയായി കയറിപ്പറ്റിയ ആളാണ് ഞാൻ.
ALSO READ : മറന്നിട്ടുമെന്തിനോ മനസിൽ തുളുമ്പുന്ന രാഗങ്ങൾ; പാട്ട് വിശേഷങ്ങളുമായി അപർണ രാജീവ്
അനൂപ് മേനോൻറെ സംഭാവനകൾ?
എന്റെ കൂടെ നിന്ന് എനിക്കാവശ്യമുള്ളതെല്ലാം നൽകി സപ്പോർട്ട് ചെയ്യാൻ ഉണ്ടായിരുന്നു. കൂടെ നിന്ന് എല്ലാ ആവശ്യത്തിനും ഒരു വിളിപ്പുറത്ത് എനിക്ക് സഹായിച്ചു. ഇയാളെ അഭിനയിക്കാൻ കിട്ടുമോ എന്ന് ഞാൻ സംശയിച്ച് നിന്നപ്പോൾ ഞാൻ സംസാരിച്ച് ഒക്കെ ആക്കാമെന്ന് പറഞ്ഞ് കൂടെ തന്നെ ഉണ്ടായിരുന്നു.
ആദ്യ പടം തീയേറ്ററിൽ തന്നെ റിലീസാവണമെന്ന ആഗ്രഹത്തിന്റെ പുറത്താണോ ഫിക്‌സ് ചെയ്‌തത് ?
ഒരുപാട് പേർ ഒരുമിച്ച് ഇരുന്ന് കാണുന്നു എന്ന ആഗ്രഹം കൊണ്ട് മാത്രമല്ല ഞാൻ അനൂപേട്ടന് സ്ക്രിപ്പ്റ്റ് കൊടുത്ത സമയത്ത് പറഞ്ഞത് ഒറ്റ സ്ട്രെച്ചിൽ വായിക്കണമെന്നാണ്. ആ ഒരു റിക്ക്വസ്റ്റ് മാത്രമാണ് ഞാൻ മുന്നോട്ട് വെച്ചത്. നാളെ വായിച്ചാലും ഒരാഴ്ച കഴിഞ്ഞ് വായിച്ചാലും കുഴപ്പമില്ല.. വായിക്കുന്നത് ഒറ്റ ഇരിപ്പിൽ വായിക്കണം. ആ ഒറ്റ സ്ട്രെച്ച് തന്നെയാണ് തിയേറ്റർ റിലീസാക്കണമെന്ന ആഗ്രഹത്തിന് പിന്നിലെ പ്രധാന കാരണവും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.