നര്‍ത്തകിയും നടന്‍ മുകേഷിന്‍റെ ഭാര്യയുമായ മേതില്‍ ദേവിക ചലച്ചിത്ര ലോകത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. നവാഗതനായ നിഥിന്‍ നാഥ് തിരക്കഥ എഴുതുന്ന ‘ഹ്യൂമന്‍സ് ഓഫ് സംവണ്‍’ എന്ന ചിത്രത്തിലാണ് മേതില്‍ ദേവിക അഭിനയിക്കുന്നത്. സിനിമയില്‍ നിന്ന് പലപ്പോഴും നിരവധി ഓഫറുകള്‍ വന്നിട്ടുണ്ടെങ്കിലും തനിക്ക്  ചേരാത്ത കഥാപാത്രങ്ങളായാതുകൊണ്ടാണ് അഭിനയിക്കാതിരുന്നതെന്ന് മേതില്‍ ദേവിക പറയുന്നു.


പത്മരാജന്‍റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു ചിത്രമാണിത്. മഡോണ സെബാസ്റ്റ്യനും ചിത്രത്തിലൊരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. വിജെ മേഘ്‌ന നായര്‍,ധന്യ വര്‍മ എന്നിവരാണ് മറ്റുതാരങ്ങള്‍.