ഷിംല അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2024 ലും കര്‍ണാടക സര്‍ക്കാര്‍ സംഘടിപ്പിച്ച മൈസുരു ദസറ ഫിലിം ഫെസ്റ്റിവല്‍ 2024 ലും ശ്രദ്ധേയമായി മലയാള ചലച്ചിത്രം ദ്വയം. ഫീല്‍ ഗുഡ്‌ സൈക്കോളജിക്കല്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് നവാഗതനായ സന്തോഷ്‌ ബാലകൃഷ്ണനാണ്‌. 


COMMERCIAL BREAK
SCROLL TO CONTINUE READING

പോസ്റ്റ്‌ ട്രൊമാറ്റിക്‌ സ്ട്രെസ്‌ ഡിസോര്‍ഡര്‍ (PTSD) മൂലം അരക്ഷിതാവസ്ഥ നേരിടുന്ന ചിത്രകാരൻ രഘുവരനും അയാളുടെ ജീവിതത്തിലേക്ക്‌ അപ്രതീക്ഷിതമായി കടന്നുവരുന്ന പത്തു വയസ്സുകാരന്‍ ചീമുവും തമ്മിലുള്ള അപൂര്‍വ്വ സൗഹൃദമാണ് ചിത്രത്തിന്റെ പ്രമേയം. നേനി എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഡോ. അമർ രാമചന്ദ്രനും സന്തോഷ് ബാലകൃഷ്ണനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.  


Read Also: വയനാടിന്റെ പ്രിയങ്കരിയാകാൻ പ്രിയങ്ക; പത്രിക സമർപ്പണം 12.30ന്


രഘുവരനായി ഡോ. അമര്‍ രാമചന്ദ്രനും ചീമുവായി മാസ്റ്റര്‍ ശങ്കരനും തകർത്തഭിനയിച്ച ചിത്രത്തില്‍, ലക്ഷ്മി കാരാട്ട്‌, ഡാനി അമൃത്‌, മാസ്റ്റര്‍ നിരഞ്ജൻ , സജി തുളസീദാസ്‌, ഡോ. ബാലചന്ദ്രൻ, സെയ്ദ്‌ എക്സ്ട്രീം, റോയ്‌ പുനലൂര്‍ തുടങ്ങിയവരാണ്‌ മറ്റ്‌ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.


ചിത്രത്തിലെ അഭിനയത്തിന്‌ ഡോ. അമര്‍ രാമചന്ദ്രനും സംഗീത സംവിധാനത്തിന്‌ സതീഷ്‌ രാമചന്ദ്രനും 2024 കേരള ഫിലിം ക്രിട്ടിക്സ്‌ അവാര്‍ഡ്‌, പ്രത്യേക ജൂറി പരാമര്‍ശം നേടിയിരുന്നു.


സതീഷ്‌ രാമചന്ദ്രനാണ് ചിത്രത്തിലെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയത്. ഗാനരചന ബിനോയ്‌ കൃഷ്ണൻ. കപില്‍ കപിലന്‍, മധുവന്തി നാരായണന്‍ എന്നിവരാണ്‌ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്‌. 


ഛായാഗ്രഹണം- ദിലീപ്‌ ഗംഗാധരന്‍, എഡിറ്റിം​ഗ്- പ്രദീപ്‌ ശങ്കര്‍, കലാസംവിധാനം- ധനീഷ്‌ പിരപ്പന്‍കോട്‌, അരുണ്‍ മോഹനന്‍, മേക്കപ്പ്‌ സജീഷ്‌ നേതാജിപുരം, റിഹാനി ഷാജി, രതീഷ്‌ നരിയാപുരം, വസ്ത്രാലങ്കാരം- ടിൻ്റു സൈമണ്‍, സൗണ്ട്‌ ഡിസൈന്‍- ബി ആര്‍ അരവിന്ദ്, സൗണ്ട്‌ മിക്സിംഗ്‌- ടി കൃഷ്ണനുണ്ണി, സ്റ്റില്‍സ്‌- ജീതീഷ്‌ കടയ്ക്കല്‍, ചീഫ്‌ അസോസിയേറ്റ്‌ ഡയറക്ടര്‍- സഞ്ജു സദാശിവന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - അനന്തു കൃഷ്ണന്‍ കുര്യാത്തി, പബ്ലിസിറ്റി ഡിസൈന്‍സ്‌- വി ബി വിപിന്‍.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.