Wayanad byelection: വയനാടിന്റെ പ്രിയങ്കരിയാകാൻ പ്രിയങ്ക; പത്രിക സമർപ്പണം 12.30ന്

 ഒക്ടോബര്‍ അവസാന ആഴ്ച മുതല്‍ തിരഞ്ഞെടുപ്പുവരെയുള്ള പത്തുദിവസം വയനാട്ടില്‍ ക്യാമ്പ് ചെയ്ത് പ്രചരണം നടത്താനാണ് തീരുമാനം.

Written by - Zee Malayalam News Desk | Last Updated : Oct 23, 2024, 11:38 AM IST
  • പ്രിയങ്ക ​ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും
  • റോഡ് ഷോയ്ക്ക് ശേഷം 12.30 നാണ് പത്രിക സമർപ്പിക്കുക
  • സോണിയ ​ഗാന്ധിയും രാഹുൽ ​ഗാന്ധിയും മല്ലികാർജുൻ ഖർ​ഗെയും റോഡ് ഷോയിൽ പങ്കെടുക്കും
Wayanad byelection: വയനാടിന്റെ പ്രിയങ്കരിയാകാൻ പ്രിയങ്ക; പത്രിക സമർപ്പണം 12.30ന്

തിരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. കൽപറ്റയിൽ നിന്നാരംഭിക്കുന്ന ആരംഭിക്കുന്ന റോഡ് ഷോയ്ക്ക് ശേഷം 12.30 നാണ് പത്രിക സമർപ്പിക്കുക. 
സോണിയ ​ഗാന്ധിയും രാഹുൽ ​ഗാന്ധിയും മല്ലികാർജുൻ ഖർ​ഗെയും റോഡ് ഷോയിൽ പങ്കെടുക്കും. രാജ്യത്തെ കോൺ​ഗ്രസ് മുഖ്യമന്ത്രിമാരും എംപിമാരും മറ്റ് ദേശീയ-പ്രാദേശിക നേതാക്കളും റോഡ് ഷോയിലുണ്ടാകും.

ഇന്നലെയാണ് പ്രിയങ്ക വയനാട്ടിൽ എത്തിയത്. പ്രിയങ്കയുടെ ആദ്യത്തെ വയനാട് സന്ദർശനമാണിത്. കോൺ​ഗ്രസ് പാ‍ലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയുടെ ഭ‍ർത്താവ് റോബർട്ട് വാധ്ര, മക്കളായ റൈഹാൻ, മിറായ എന്നിവരും ഒപ്പമുണ്ട്.

Read Also: ബം​ഗ്ലാദേശിൽ വീണ്ടും കലാപം; പ്രസിഡന്റിന്റെ വസതി വളഞ്ഞ് പ്രക്ഷോഭകർ

നാമനിര്‍ദേശ പത്രിക സമർപ്പിച്ച് ഇന്നു വെകിട്ട് തന്നെ പ്രിയങ്കയും സോണിയയും രാഹുലും തിരിച്ച് ഡല്‍ഹിയിലേക്ക് പോകും. ഒക്ടോബര്‍ അവസാന ആഴ്ച മുതല്‍ തിരഞ്ഞെടുപ്പുവരെയുള്ള പത്തുദിവസം വയനാട്ടില്‍ ക്യാമ്പ് ചെയ്ത് പ്രചരണം നടത്താനാണ് തീരുമാനം.

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലും റായ്ബറേലിയിലും ഭൂരിപക്ഷത്തോടെ വിജയിച്ച രാഹുല്‍ ഗാന്ധി റായ്ബറേലിയെ പ്രതിനിധാനം ചെയ്യാന്‍ തീരുമാനിച്ചതോടെയാണ് വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിന് സാധ്യത തെളിഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News