മലയാള സിനിമ രംഗം OTT യിലേക്ക് മാറുന്നോ? ; Covid പ്രതിസന്ധിയിൽ മരയ്ക്കാർ ഒഴികെ ഇരുപതോളം ചിത്രങ്ങൾ OTT റിലീസിന് കാത്തിരിക്കുന്നു
കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്ന സാഹചര്യത്തിൽ മലയാള സിനിമ മേഖലയും വൻ പ്രതിസന്ധിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്.
Kochi: കോവിഡ് (Covid 19) പ്രതിസന്ധി അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിവിധ മലയാള ചിത്രങ്ങൾ ഒടിടിയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു. 17 മലയാള ചിത്രങ്ങൾ OTT റിലീസിന് അനുമതി തേടി കൊണ്ട് സിനിമ തീയേറ്ററുകളുടെ സംഘടനയായ FEUOK നെ സമീപിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ OTT റിലീസിന് അനുമതി നൽകണമെങ്കിൽ അഡ്വാൻസ് തുക തീയേറ്ററുകളിൽ കെട്ടി വെയ്‌ക്കേണ്ടി വരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്ന സാഹചര്യത്തിൽ മലയാള സിനിമ മേഖലയും വൻ പ്രതിസന്ധിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. തീയേറ്ററുകൾ (Cinema Theater) അടച്ചിടുന്നതും കോവിഡ് രോഗബാധ മൂലം ചിത്രീകരണം നിർത്തിവെയ്‌ക്കേണ്ടി വരുന്നതും മലയാള സിനിമ മേഖലയെ രൂക്ഷമായി തന്നെ ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലെ മലയാളത്തിലെ നിരവധി ചിത്രങ്ങൾ OTT റിലീസിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത്വരുന്നത്.
എന്നാൽ മോഹൻലാലിന്റെ മരയ്ക്കാർ അറബി കടലിന്റെ സിംഹം തീയറ്ററുകളിൽ തന്നെ റിലീസ് ചെയ്യും. ഓഗസ്റ്റ് 12 നാണ് മരയ്ക്കാർ റിലീസ് ചെയ്യുന്നത്. നേരത്തെ ഈദിന് മെയ് 13 റിലീസ് ചെയ്യാൻ നിശ്ചിയിച്ചിരുന്ന ചിത്രം കോവിഡ് പ്രതിസന്ധിയെ തുടർന്ന് മാറ്റി വെയ്ക്കുകയായിരുന്നു. കഴിഞ്ഞ വർഷം റിലീസ് ചെയ്യാനിരുന്ന ചിത്രമായിരുന്നു മരക്കാർ അറബിക്കടലിന്റെ സിംഹം (Marakkar Arabikadalinte Simham) പക്ഷേ കോവിഡിനെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു. ഇത് മൂന്നാം തവണയാണ് ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിവെക്കുന്നത്.
മുമ്പ് ഒടിടിയിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങളിൽ അഭിനയിച്ചാൽ ഫഹദ് ഫാസിലിനെ (Fahadh Faasil) വിലക്കുമെന്ന് സിനിമാ തിയേറ്റർ സംഘടനയായ ഫിയോക്ക് പറഞ്ഞതായി അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അറിയിച്ച് കൊണ്ട് ഫിയോക്ക് രംഗത്തെത്തിയിരുന്നു. ഫഹദിന്റെ രണ്ട് ചിത്രങ്ങൾ ഒടിടിയിൽ റിലീസ് ചെയ്തത് സംബന്ധിച്ച് വിശദീകരണം അറിയുന്നതിന് വേണ്ടിയാണ് അദ്ദേഹത്തെ വിളിച്ചതെന്നും ഫിയോക്ക് പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...