KV Anand : സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു; കോവിഡ് രോഗം ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു മരണം

 വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുകയും പുലർച്ചെ മൂന്ന് മണിയോടെ അന്തരിക്കുകയും ആയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Apr 30, 2021, 11:56 AM IST
  • കോവിഡ് 19 രോഗബാധയെ തുടർന്ന് ഹൃദയാഘാതം മൂലം ചെന്നൈയിലായിരുന്നു അന്ത്യം.
  • വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുകയും പുലർച്ചെ മൂന്ന് മണിയോടെ അന്തരിക്കുകയും ആയിരുന്നു.
  • ചെന്നൈയിലെ ബസന്ത് നഗറിലാണ് അദ്ദേഹത്തിന്റെ അന്ത്യകർമ്മങ്ങൾ നടത്തിയത്.
  • കോവിഡ് രോഗബാധയെ തുടർന്നുള്ള മരണമായിരുന്നതിനാൽ ആരെയും അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ അനുവദിച്ചിരുന്നില്ല.
KV Anand : സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു; കോവിഡ് രോഗം ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു മരണം

Chennai: തമിഴ് - മലയാളം സിനിമ രംഗത്തെ പ്രശസ്‌ത സംവിധായകനും ഛായാഗ്രാഹകനുമായ കെവി ആനന്ദ് (KV Anand) അന്തരിച്ചു. കോവിഡ് 19 രോഗബാധയെ തുടർന്ന് ഹൃദയാഘാതം മൂലം ചെന്നൈയിലായിരുന്നു  അന്ത്യം. 54 വയസ്സായിരുന്നു. വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുകയും പുലർച്ചെ മൂന്ന് മണിയോടെ അന്തരിക്കുകയും ആയിരുന്നു. ചെന്നൈയിലെ ബസന്ത് നഗറിലാണ് അദ്ദേഹത്തിന്റെ അന്ത്യകർമ്മങ്ങൾ നടത്തിയത്. കോവിഡ് രോഗബാധയെ തുടർന്നുള്ള മരണമായിരുന്നതിനാൽ ആരെയും അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ അനുവദിച്ചിരുന്നില്ല.

ഫോട്ടോഗ്രാഫിയിൽ ആരംഭിച്ച് ഛായാഗ്രാഹകനായി സംവിധാനത്തിലേക്ക് എത്തിയ അത്ഭുത പ്രതിഭയായിരുന്നു കെവി ആനന്ദ്. മൂന്ന് രംഗത്തും തന്റെ കൈയൊപ്പ് പതിപ്പിക്കാൻ കെവി ആനന്ദിന് കഴിഞ്ഞിരുന്നു. വളരെ ചുരുക്കം ചിത്രങ്ങളെ അദ്ദേഹം (Cinema)  ചെയ്തിട്ടുള്ളൂവെങ്കിലും അതിലൊക്കെയും അദ്ദേഹത്തിന്റെ മാന്ത്രികത കൊണ്ട് വരാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. 

ALSO READ: Dhanush ചിത്രം Jagame Thandhiram നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും, ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി ജോജു ജോർജ് പ്രധാന വേഷത്തിൽ എത്തുന്നു

ഫോട്ടോ ജേർണലിസ്റ്റായി തന്റെ കരിയർ ആരംഭിച്ച കെവി ആനന്ദ് പിസി ശ്രീറാമുമായുള്ള കൂടിക്കാഴ്ചയെ തുടർന്നാണ് ചലച്ചിത്ര (Film) രംഗത്തേക്ക് എത്തുന്നത്. പിസി ശ്രീറാമിന്റെ അസിസ്റ്റന്റ് ക്യാമറ മാനായി എത്തിയ അദ്ദേഹം നിരവധി ചിത്രങ്ങളിൽ അദ്ദേഹത്തോടൊപ്പം പ്രവൃത്തിക്കുകയും ചെയ്തു. അമരൻ, തേവർമകൻ, തിരുട തിരുടി എന്നീ ചിത്രങ്ങളിൽ എല്ലാം അദ്ദേഹം പിസി ശ്രീറാമിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

ALSO READ: Biriyani Movie: കനി കുസൃതി ഇന്ത്യയിലെ മികച്ച നടിമാരിലൊരാൾ; ഞാൻ ഒരു ആരാധകനായി മാറി: Roshan Andrews

പ്രിദർശന്റെ തേന്മാവിൻ കൊമ്പത്ത് ചിത്രത്തിലാണ് അദ്ദേഹം ഒരു സ്വന്തത്ര ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിച്ചത്. തേന്മാവിൻ കൊമ്പത്തിലൂടെ 1994 ലെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്ക്കാരം (National Award) നേടാനും അദ്ദേഹത്തിന് സാധിച്ചു. അതിന് പിന്നാലെ പ്രിയദർശന്റെ മിന്നാരത്തിലും അദ്ദേഹം പ്രവർത്തിച്ചു. അതിന് ശേഷം നിരവധി ചിത്രങ്ങളിൽ അദ്ദേഹം തന്റെ മാസ്മരികത പകർത്തി.

ALSO READ: Kaduva Movie: ജിനു വി എബ്രഹാമിന്റെ പേരിലുള്ള കടുവയുടെ പകർപ്പവകാശം റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ Anurag Augustus ഹൈ കോടതിയിൽ

പൃഥ്വിരാജ് (Prithviraj), ഗോപിക തുടങ്ങിയവർ അഭിനയിച്ച കന കണ്ടേൻ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധാന രംഗത്തേക്ക് എത്തുന്നത്. അതിന് പിന്നാലെ സൂര്യയെയും തമന്നയെയും കേന്ദ്ര  കഥാപാത്രങ്ങളാക്കി കൊണ്ടുള്ള അയനും സംവിധാനം ചെയ്തു. കോ, മാട്രാന്‍, അനേഗന്‍, കാവന്‍, കാപ്പന്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങൾ അതിന് ശേഷം അദ്ദേഹം സംവിധാനം ചെയ്തു. ഇതിന് പുറമെ മീര, ശിവാജി, മാട്രാന്‍, കാവന്‍ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്‌തു.

പൃഥ്വിരാജ്, അല്ലുഅർജുൻ (Allu Arjun), ഹാരിസ് ജയരാജ് തുടങ്ങി നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് കൊണ്ട് രംഗത്തെത്തിയത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News