2021 സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (Swedish International Film Festival) നേട്ടം കൈവരിച്ച് മലയാള ചിത്രം ജോജി (JOJI). മേളയിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമായി (Best International Feature Film Award) തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഫഹദ് ഫാസിലും (Fahadh Faasil) ദിലീഷ് പോത്തനും (Dileesh Pothan) ഒന്നിച്ച സൂപ്പർഹിറ്റ് ചിത്രം 'ജോജി'. സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ജോജി തെരഞ്ഞെടുക്കപ്പെട്ടുവെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിന്റെ നിർമ്മാതാക്കളായ ഭാവനാ സ്റ്റുഡിയോസ് ആണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. സംവിധായകൻ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഇത് ഷെയർ ചെയ്തിട്ടുണ്ട്. സ്വീഡനിൽ നിന്നുമൊരു സന്തോഷവാർത്ത എന്ന് കുറിച്ചുകൊണ്ടാണ് ഫഹദ് വിശേഷം പങ്കിട്ടിരിക്കുന്നത്.


Also Read: Fahadh Movie Joji: ഫഹദും കൂട്ടരും തകർത്തഭിനയിച്ച ജോജി സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്  


ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രം ദേശീയ തലത്തിൽ വളരെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെ കുറിച്ചും സോഷ്യൽ മീഡിയയിൽ പലരും എഴുത്തുകാരൻ കണ്ടതിനപ്പുറമുള്ള നിഗമനങ്ങളും എഴുതിയിരുന്നു. മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്ററുകള്‍ ആയിരുന്ന മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സിനിമകള്‍ക്കുശേഷം ദിലീഷും ഫഹദും ഒന്നിച്ച ചിത്രം കൂടിയാണിത്.'ദൃശ്യം 2'നു ശേഷം ആമസോണ്‍ പ്രൈം ഡയറക്ട് റിലീസ് ചെയ്ത മലയാള ചിത്രവുമാണ് ഇത്. 


Also Read: ദിലീഷ് പോത്തൻ 15 ലക്ഷത്തിന് കുളം കുഴിച്ചു, എം.എൽ.എ ഫണ്ടിലാണോ? എന്ന് ആരാധകർ


ഏപ്രിൽ ഏഴിനാണ് ദിലീഷ് പോത്തന്റെ മൂന്നാമത്തെ ചിത്രമായ ജോജി റിലീസ് ചെയ്തത്. ശ്യാം പുഷ്‌കരന്റെ തിരക്കഥയിൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രവുമായിരുന്നു ജോജി. വില്യം ഷേക്സ്പിയറിന്‍റെ വിഖ്യാത നാടകം 'മാക്ബത്തി'ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ശ്യാം രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഫഹദ് ഫാസിലിനെ കൂടാതെ, ബാബുരാജ്, ഷമ്മി തിലകൻ, അലിസ്റ്റർ അലക്‌സ്, ഉണ്ണിമായ പ്രസാദ്, ജോജി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.