RIP SPB: എസ്പിബിയുടെ വിയോഗത്തിൽ ആദരവ് അർപ്പിച്ച് മലയാള സിനിമാ ലോകം
അദ്ദേഹത്തിന്റെ വിയോഗത്തിൽ നിരവധി താരങ്ങൾ സോഷ്യൽമീഡിയയിലൂടെ അദ്ദേഹത്തിന്‍റെ ഓര്‍മ്മകളും പാട്ടുകളുമൊക്കെ പങ്കുവെച്ചിരിക്കുകയാണ്.
എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ (SPB) വിയോഗത്തിൽ നിറകണ്ണുകളോടെ മലയാള സിനിമാ ലോകം. കൊറോണ രോഗബാധ മൂലം ആശുപത്രിയിൽ പ്രവേശിച്ച എസ്പിബി പിന്നെ മടങ്ങിയെത്തിയില്ല. 74 മത്തെ വയസിൽ കാലയവനികക്കുള്ളിൽ മറഞ്ഞപ്പോൾ സിനിമാ ലോകത്തിന് വിശ്വാസിക്കാനാവാത്ത അവസ്ഥയാണ്.
Also read: RIP SPB: SPB അഭിനയിച്ചത് 72 സിനിമകളിൽ; ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച ഗായകൻ!
അദ്ദേഹത്തിന്റെ വിയോഗത്തിൽ നിരവധി താരങ്ങൾ സോഷ്യൽമീഡിയയിലൂടെ (Social media) അദ്ദേഹത്തിന്‍റെ ഓര്‍മ്മകളും പാട്ടുകളുമൊക്കെ പങ്കുവെച്ചിരിക്കുകയാണ്. മലയാളത്തിന്‍റെ പ്രിയ താരങ്ങളായ മമ്മൂട്ടിയും, മോഹൻലാലും, സുരേഷ് ഗോപിയും, ജയറാമും ദിലീപുമടക്കം ഒരുപാട് പേർ അദ്ദേഹത്തിന് ആദരവ് അർപ്പിച്ചിട്ടുണ്ട്.
തനിക്കായി അഴകനിൽ എസ്പിബി പാടിയ 'സ്വരങ്ങൾ ഏഴൈ കണക്കാ' എന്ന പാട്ട് കുറിച്ചുകൊണ്ടാണ് മമ്മൂട്ടി (Mammootty) സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചത്. SPB-The True Legend എന്നും അദ്ദേഹം കുറിച്ചിരുന്നു.
സംഗീത ലോകത്തിന് തീര നഷ്ടമാണെന്നാണ് മോഹൻലാൽ (Mohanlal) കുറിച്ചത്.
ഹൃദയഭേദകം ഇതിഹാസം ഇനിയില്ലെന്ന് വിശ്വസിക്കാനാകുന്നില്ല എന്നാണ് സുരേഷ് ഗോപി (Suresh Gopi) കുറിച്ചത്. താങ്കളുടെ സംഗീത അനശ്വരമാണെന്ന് കുറിച്ച സുരേഷ് ഗോപി ഇലയനിലാ എന്ന പാട്ടും പങ്കുവെച്ചിട്ടുണ്ട്.
ഇതിഹാസം വിട പറഞ്ഞു. അങ്ങ് ജീവിച്ച കാലഘട്ടത്തിൽ തന്നെ ജീവിക്കാൻ സാധിച്ചത് ഒരു മഹാഭാഗ്യമായി കാണുന്നു. ദേഹം മാത്രമേ വിട്ടു പിരിയുന്നുള്ളു . അങ്ങയുടെ മരിക്കാത്ത ശബ്ദമാധുരിയിലൂടെ അങ്ങ് ജീവിക്കുന്നു, ഇനി വരുന്ന തലമുറകൾക്കും വേണ്ടി... എന്നാണ് ജയറാം (Jayaram) കുറിച്ചിരിക്കുന്നത്.
അതുല്യ ഗായകൻ എസ്പിബി സാർ ഓർമ്മയായി! സംഗിതാസ്വാദകരെ ഹരം കൊള്ളിച്ച നൂറ് കണക്കിന് പാട്ടുകളിലൂടെ ലക്ഷക്കണക്കിന് ആരാധക മനസ്സുകളിൽ അദ്ദേഹം ഇനിയും ജീവിക്കും, ആദരാഞ്ജലികൾ എന്നാണ് ദിലീപ് (Dileep) ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.