വിവിധ ഭാഷകളിൽ നിരവധി ഗാനങ്ങളാണ് SPB ആലപിച്ചിട്ടുള്ളത്. കൂടാതെ നാലു ഭാഷകളിലായി ആറ് ദേശീയ പുരസ്കാരങ്ങൾ. ശാസ്ത്രീയ സംഗീതത്തിൽ കാര്യമായ പരിശീലനമൊന്നും ഇല്ലാത്ത എസ് പി ബാലസുബ്രഹ്മണ്യം (SP Balasubrahmaniyam) ഇന്ത്യൻ സിനിമാരംഗത്ത് പിടിച്ചു നിന്നത് നാൽപ്പത് വർഷമാണ്.
എസ്പിബി (SPB) എന്നാണ് സ്നേഹത്തോടെ അദ്ദേഹത്തെ എല്ലാവരും വിളിച്ചിരുന്നത്. ഇനി അദ്ദേഹം പാടിയ പാട്ടിലൂടെ അല്ലെങ്കിൽ അഭിനയിച്ച കഥാപാത്രങ്ങളിലൂടെ മാത്രമേ നമുക്ക് ഓർമ്മിക്കാൻ കഴിയൂ. 16 ഭാഷകളിൽ അദ്ദേഹം നാൽപതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് അതിലൊക്കെ പുറമെ ഈ അതുല്യ കലാകാരൻ അഭിനയിച്ചത് 72 സിനിമകളിലാണ്. ഈ ഭാഗ്യം എസ്പിബിയ്ക്ക് മാത്രം അവകാശപ്പെടാനുള്ളതാണ്.
Also read: RIP SPB: ആ ഇതിഹാസ നാദം ഇനിയില്ല... എസ്പി ബാലസുബ്രഹ്മണ്യത്തിന്‍റെ സംഗീത വഴി
അദ്ദേഹത്തിനെ സംഗീത ലോകത്തേക്ക് കൊണ്ടുവന്നത് വല്ലാത്തൊരു ട്വിസ്റ്റാണ്. ടൈഫോയിഡ് പിടിപ്പെട്ടതിനാലാണ് എഞ്ചിനീയറിങ് (Engineering) പഠനം ഉപേക്ഷിക്കേണ്ടി വന്നത്. ശേഷം അദ്ദേഹം സംഗീത ലോകത്തേക്ക് തിരിയുകയായിരുന്നു. അത് ഇന്ത്യൻ സിനിമയ്ക്ക് തന്നെ ലഭിച്ച അതുല്യ നേട്ടമായിരുന്നു എന്നുവേണം പറയാൻ.
1966 ൽ ശ്രീ ശ്രീ ശ്രീ മര്യാദ രമണ എന്ന ചിത്രത്തിലെ പാട്ടിലൂടെയാണ് അദ്ദേഹം സിനിമാ മേഖലയിലേക്ക് രംഗപ്രവേശനം നടത്തിയത്. തമിഴിന് പുറമെ തെലുങ്ക്, കന്നഡ, തുളു, ഒറിയ, ആസാമി, ഹിന്ദി, പഞ്ചാബി ഭാഷകളിലായി കൂടുതൽ പാട്ടുകൾ പടിയതിന്റെ റെക്കോർഡും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. മാത്രമല്ല ഏറ്റവും കൂടുതൽ ഗാനങ്ങൾ പാടിയ ഗായകൻ (Famous singer) എന്നഗിന്നസ് (Guinness records) റെക്കോർഡും എസ്പിബി സ്വന്തമാക്കിയിട്ടുണ്ട്.
പ്രശസ്ത സംഗീതജ്ഞന്‍ എസ്പി ബാലസുബ്രഹ്മണ്യ൦ (SP Balasubrahmaniyam) അന്തരിച്ചു. 74 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ആറുതവണ നേടിയിട്ടുള്ള SPBയെ പത്മശ്രീയും പത്മഭൂഷനും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.