Member Rameshan 9aam Ward Movie OTT Release : മെമ്പർ രമേശൻ ഒമ്പതാം വാർഡ് സിനിമയും ഒടിടി റിലീസിനായി ഒരുങ്ങുന്നു; റൈറ്റ് ZEE5 ന്
Member Rameshan 9aam Ward Movie OTT Release Date ഫെബ്രുവരി 25 ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്ത് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.
കൊച്ചി : അര്‍ജുന്‍ അശോകന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന 'മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ് സിനിമയും ഒടിടി റിലീസിന് ഒരുങ്ങുന്നു. ഡിജിറ്റൽ അവകാശം സ്വന്തമാക്കി ZEE 5 ചിത്രം ഏപ്രിൽ ഒന്നിന് ഒടിടിയിൽ സംപ്രേഷണം ചെയ്യും.
ഫെബ്രുവരി 25 ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്ത് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഒ.എം രമേശന്‍ എന്ന യുവ രാഷ്ട്രീയ നേതാവിന്റെ കഥയാണ് ചിത്രം പറയുന്നത്. സൗഹൃദത്തിനും പ്രണയത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രമാണ് മെമ്പർ രമേശൻ.
ALSO READ : Pada Movie OTT Release : പട സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു; ഡിജിറ്റൽ അവകാശം ആമസോൺ പ്രൈം വീഡിയോയ്ക്ക്
ബോബന്‍&മോളി എന്റര്‍റ്റൈന്‍മെന്റ്സിന്റെ ബാനറില്‍ ബോബനും മോളിയും ചേർന്നാണ് ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്നത്.
ഗായത്രി അശോകാണ് ചിത്രത്തിലെ നായിക. ഇതിനോടകം തന്നെ ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിട്ടുണ്ടായിരുന്നു ചിത്രത്തിലെ ആദ്യ ഗാനമായ അലരെ എന്ന ഗാനം യൂട്യൂബില്‍ ട്രെൻഡിങ്ങായിരുന്നു.
തീവണ്ടി, എടക്കാട് ബെറ്റാലിയന്‍, ഫൈനല്‍സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കൈലാസ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ചെമ്പന്‍ വിനോദ്, സാബുമോന്‍ അബ്ദുസമദ്, ശബരീഷ് വര്‍മ്മ, രഞ്ജി പണിക്കര്‍ , ഇന്ദ്രന്‍സ്, മമ്മുക്കോയ, സാജു കൊടിയന്‍, ജോണി ആന്റണി,ബിനു അടിമാലി, അനൂപ് (ഗുലുമാല്‍ ) മെബിന്‍ ബോബന്‍, അഭിമന്യു, ശാരിക ഗീതുസ്, സ്മിനു സിജോ, സിനി അബ്രഹാം ,സജാദ് ബ്രൈറ്റ് ,കല തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.