Malayalam Movie Again GPS: സുഹൃത്ത് ബന്ധത്തിന്റെ കഥയുമായി `എഗൈൻ ജി.പി.എസ് `; ഉടൻ തീയറ്ററുകളിലേക്ക്
Again GPS Releasing Theaters on May 26: സിനിമയിൽ സംവിധായകന് റാഫി തന്നെയാണ് സംവിധാനം നിർവ്വഹിക്കുന്നത്.
സുഹൃത്ത് ബന്ധത്തിന്റെ കഥ പറയുന്ന 'എഗൈൻ ജി.പി.എസ്' എന്ന ചിത്രം തീയേറ്ററുകളിൽ റിലീസിനെത്തുകയാണ്. ഈ മാസം 26 (മെയ് 26) നാണ് റിലീസ് ചെയ്യുന്നത്. കഥ, തിരക്കഥ, സംവിധാനം നിർവ്വഹിക്കുന്നത് പുത്തൻ പടം സിനിമാസിന്റെ ബാനറിൽ റാഫി വേലുപ്പാടം ആണ്. സിനിമയിൽ റാഫി തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതിനു പുറമേ അജീഷ് കോട്ടയം, ശിവദാസൻ മാരമ്പിള്ളി, മനീഷ്, സഞ്ജു ശിവ, ലിജോ അഗസ്റ്റിൻ, മനോജ് വലംചുസി, കോട്ടയം പുരുഷൻ, അമ്പിളി തുടങ്ങിയവരും മികച്ച കഥാപാത്രങ്ങളിൽ എത്തുന്നു.
ടി. ഷമീർ മുഹമ്മദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ ചിത്രസംയോജനം മിൽജോ ജോണിയാണ്. രാഗേഷ് സ്വാമിനാഥൻ സംഗീതം നൽകിയ ഗാനങ്ങൾ ആലപിക്കുന്നത് സിത്താര കൃഷ്ണകുമാർ, സന്നിദാനന്ദൻ, രാഗേഷ് സ്വാമിനാഥൻ എന്നിവരാണ്. സ്റ്റുഡിയോ: ശ്രീ രാഗം തൃശ്ശൂർ, ഗാനരചന: റാഫി വേലുപ്പാടം, രാഗേഷ് സ്വാമിനാഥൻ, പ്രൊഡക്ഷൻ കണ്ട്രോളർ: ഹോച്ച്മിൻ കെ.സി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്യാം രാമചന്ദ്രൻ, സ്റ്റണ്ട്: കുങ്ഫു സജിത്ത്, മേക്കപ്പ്: ഷൈൻ നെല്ലങ്കര, വസ്ത്രലങ്കാരം: അൻവർ, സ്പോട് എഡിറ്റർ: നിധിൻ സുരേഷ്, പ്രൊജക്റ്റ് ഡിസൈനർ: ഷൗക്കത്ത് മന്ദലാംകുന്ന്, പ്രൊഡക്ഷൻ മാനേജർ: സുരേഷ് പണ്ടാരി, പി.ആർ.ഒ: പി ശിവപ്രസാദ്, ഡിസൈൻസ്: സന്ദീപ് പി എസ്, ആർ.സെഡ് ഡിസൈൻ കെകെഎം, സ്റ്റിൽസ്: ഷാനി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
അതേസമയം ശ്രുതി രാമചന്ദ്രൻ പ്രധാനവേഷത്തിലെത്തുന്ന നീരജ എന്ന സിനിമയുടെ റിലീസ് തിയതി മാറ്റി. മെയ് 19ന് തീയേറ്ററുകളിൽ എത്തുമെന്നാണ് ആദ്യം അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. ജൂൺ 2 ആണ് മാറ്റിയ തീയ്യതി. നീരജ സിനിമയുടെ നായികയായ ശ്രുതി രാമചന്ദ്രൻ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ തന്നെയാണ് റിലീസ് തിയതി നീട്ടിയ വിവരം സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. പുതിയ പോസ്റ്ററിനൊപ്പമാണ് തിയതി മാറ്റിയ വിവരം അറിയിച്ചിരിക്കുന്നത്. മെയ് 19ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നുവെങ്കിലും വിവിധ കാരണങ്ങളാൽ ആ പ്ലാനിൽ ചെറിയൊരു മാറ്റം വരുത്തിയിട്ടുണ്ട് എന്ന ക്യാപ്ഷനോടെയാണ് പുതിയ റിലീസ് തിയതി അറിയിച്ചിരിക്കുന്നത്.
പ്രശസ്ത തിരക്കഥാകൃത്ത് രാജേഷ് കെ രാമൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും നീരജയ്ക്കുണ്ട്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം എത്തിയിരുന്നു. നടി ശ്രുതി രാമചന്ദ്രന്റെ ഒരു മികച്ച അഭിനയം ഈ ചിത്രത്തിലൂടെ കാണാൻ സാധിക്കുമെന്ന പ്രതീക്ഷയാണ് ട്രെയിലറിലൂടെ പ്രകടമാകുന്നത്.
സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം രമേഷ് റെഡ്ഡിയാണ് ചിത്രം നിർമ്മിക്കുന്നത്. ക്യാമറ- രാഗേഷ് നാരായണൻ, എഡിറ്റിംഗ്- അയ്യൂബ് ഖാൻ, ഗാനരചന- വിനായക് ശശികുമാർ, കവിത രമ്യത്ത് രാമൻ. സംഗീതം- സച്ചിൻ ശങ്കർ മന്നത്ത്, ചിത്രത്തിന്റെ മ്യൂസിക് ഡയറക്ടറായ സച്ചിൻ ശങ്കർ മന്നത്ത് എ ആർ റഹ്മാന്റെ അസോസിയേറ്റ് ആയിരുന്നു. പ്രശസ്ത കർണാട്ടിക് സംഗീതജ്ഞ എൻജെ നന്ദിനി ആദ്യമായി സിനിമയിൽ പാടുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ബിജിഎം- ബിപിൻ അശോക്, കല- മനു ജഗത്ത്, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂംസ്- ബ്യൂസി ബേബി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സജീവ് പുതുപ്പള്ളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അഭി ആനന്ദ്, അസോസിയറ്റ് ഡയറക്ടർ- നിധീഷ് ഇരിട്ടി, സ്റ്റിൽസ്- രാകേഷ് നായർ, പിആർഒ- എംകെ ഷെജിൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...