ദുബായ് : ഷാർജയിൽ സിനിമ നിർമാതാവ് സി ഒ തങ്കച്ചൻ അന്തരിച്ചു. തൃശൂർ കൊരട്ടി സ്വദേശി സി ഒ തങ്കച്ചൻ. 53 വയസായിരുന്നു. ഇന്ദ്രൻസ്, ഉർവ്വശി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നടൻ രവീന്ദ്ര ജയൻ ഒരുക്കുന്ന കിറ്റ് ക്യാറ്റ് എന്ന സിനിമയുടെ നിർമാതാവാണ് തങ്കച്ചൻ. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. തങ്കച്ചന്റെ മകൻ ഗോഡ്വിൻ നടനും കൂടിയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സിനിമ നിർമാണത്തിന് പുറമെ ഫോർത്ത് വ്യൂ ടെക്നിക്കൽ കോൺട്രാക്ടിങ് ഉടമയുമായാണ് തങ്കച്ചൻ.  ഔസേപ്പാണ് പിതാവ്. മാതാവ്: മറിയം. ഭാര്യ: മഞ്ജു. മക്കൾ: യുവ നടൻ ഗോഡ്​വിൻ, ക്രിസ്​വിൻ. മൃതദേഹം  ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും. സംസ്ക്കാരം പിന്നീട്.


ALSO READ : Fighter OTT : ഹൃത്വിക് റോഷന്റെ ഫൈറ്റർ ഒടിടിയിൽ എത്തി; എപ്പോൾ, എവിടെ കാണാം?


2023 ഓഗസ്റ്റിലാണ് കിറ്റ് ക്യാറ്റ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. അന്തരിച്ച നടി കൽപനയുടെ ശ്രീസംഖ്യയാണ് മകൾ ഈ സിനിമയിലൂടെയാണ് സിനിമരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഇന്ദ്രൻസിനും ഉർവശിക്കും പുറമെ ഷമ്മി തിലകൻ, ജോണി ആൻ്റണി, രൺജി പണിക്കർ, മധുപാൽ, സോഹൻ സീനു ലാൽ, അരുൺ ദേവസ്യ, വി.കെ. ബൈജു, കലാഭവൻ ഹനീഫ്, ബാലാജി ശർമ്മ, മീര നായർ, മഞ്ജു പത്രോസ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.