Pathonpatham Noottandu: അടിയാളന്മാരുടെ നേതാവ്, ആറാട്ടുപുഴ വേലായുധ ചേകവരായി സിജു വിൽസൺ; വിനയന്റെ പത്തൊൻപതാം നൂറ്റാണ്ട് ടീസർ
ചിത്രത്തിൽ സിജു വിൽസൺ ആണ് പ്രധാന കഥാപാത്രമാകുന്നത്. പോരാളിയായ ആറാട്ടുപുഴ വേലായുധ ചേകവരായാണ് സിജു വേഷമിടുന്നത്.
വിനയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പത്തൊൻപതാം നൂറ്റാണ്ടിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിൽ സിജു വിൽസൺ ആണ് പ്രധാന കഥാപാത്രമാകുന്നത്. പോരാളിയായ ആറാട്ടുപുഴ വേലായുധ ചേകവരായാണ് സിജു വേഷമിടുന്നത്. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് കഥ. അടിയാളന്മാർ അനുഭവിച്ചിരുന്ന കഷ്ടതകൾ, അവരെ അതിക്രൂരമായി പീഡിപ്പിച്ചിരുന്ന ജന്മിമാർ എന്നിവയൊക്കെയാണ് ചിത്ത്തിൽ പറയുന്നത്. അടിയാളന്മാരുടെ നേതാവ് അല്ലെങ്കിൽ അവർക്ക് വേണ്ടി പോരാടുന്ന വേലായുധ ചേകവരാണ് സിജു വിൽസണിന്റെ കഥാപാത്രം.
അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് ക്യഷ്ണ, ടിനി ടോം, വിഷ്ണു വിനയ്, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, ചാലി പാല, ശരണ്‍, മണികണ്ഠന്‍ ആചാരി, സെന്തില്‍ക്യഷ്ണ,ഡോക്ടര്‍ ഷിനു, വിഷ്ണുഗോവിന്ദ്, സ്ഥടികം ജോര്‍ജ്, സുനില്‍ സുഗത, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന്‍, ആദിനാട് ശശി, മന്‍രാജ്, പൂജപ്പുര, രാധാക്യഷ്ണന്‍, ജയകുമാര്‍, നസീര്‍ സംക്രാന്തി, ഹരീഷ് പേങ്ങന്‍, ഗോഡ്സണ്‍, ബിട്ടു തോമസ്. മധു പുന്നപ്ര,ഷിനു ചൊവ്വ, ടോംജി വര്‍ഗ്ഗീസ്,സിദ്ധ് രാജ്, ജെയ്സപ്പന്‍, കയാദു, ദീപ്തി സതി, പൂനം ബജ്വ, രേണു സൗന്ദര്‍, വര്‍ഷ വിശ്വനാഥ്, നിയ, മാധുരി ബ്രകാന്‍സ, ശ്രീയ ശ്രീ,സായ് കൃഷ്ണ, ബിനി, അഖില തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
നൂറിലധികം ജൂനിയർ ആർട്ടിസ്റ്റുകളും പത്തൊൻപതാം നൂറ്റാണ്ടിൽ അഭിനയിക്കുന്നുണ്ട്. ഷാജികുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം നൽകുന്നു. പശ്ചാത്തല സംഗീതം നൽകിയിരിക്കുന്നത് സന്തോഷ് നാരായണനാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...