ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ വീണ്ടും മലയാള സിനിമയ്ക്ക് അഭിമാന നിമിഷം. ഏഴ് പുരസ്കാരങ്ങളാണ് മലയാള ചലച്ചിത്രങ്ങൾ ദേശീയ പുരസ്കാരങ്ങൾ നേടിയെടുത്തത്. ഹോം എന്ന സിനിമയിലെ പ്രകടനത്തിലൂടെ പ്രത്യേക ജ്യൂറി പരാമർശം നേടിയെടുത്ത ഇന്ദ്രൻസ് സംസ്ഥാന അവാർഡ് നിർണയത്തിൽ തന്നെ തഴഞ്ഞതിന് മറുപടി നൽകി. മികച്ച നടനുള്ളൾപ്പെടെ അന്തിമ പട്ടികയിൽ ഇടം നേടിയിരുന്ന നായാട്ട് സിനിമയ്ക്ക് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം മാത്രമാണ് ലഭിച്ചത്. നോൺ-ഫീച്ചർ വിഭാഗത്തിൽ രണ്ട് മലയാളം ചിത്രങ്ങൾ പുരസ്കാരം സ്വന്തമാക്കി. 2021ൽ സെൻസർ ചെയ്ത ചിത്രങ്ങൾക്കുള്ള പുരസ്കാരമാണ് ഇന്ന് പ്രഖ്യാപിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ദ്രൻസിന് ലഭിച്ച പ്രത്യേക ജ്യൂറി പരാമർശത്തിന് പുറമെ ഹോം സിനിമയെ  മികച്ച മലയാളം ചിത്രമായി തിരഞ്ഞെടുത്തു. ഫ്രൈഡെ ഫിലിംസിന്റെ ബാനറിൽ റോജിൻ തോമസാണ് ഹോം ഒരുക്കിയത്. ജോജു ജോർജ്-കുഞ്ചാക്കോ ബോബൻ ചിത്രം നായാട്ടിന് മികച്ച തിരക്കഥയ്ക്ക് പുരസ്കാരം ലഭിച്ചു. ഷാഹി കബീറാണ് തിരക്കഥകൃത്ത്. നാവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്കാരം ഉണ്ണി മുകുന്ദൻ ചിത്രം മേപ്പടിയാന്റെ സംവിധായകൻ വിഷ്ണു മോഹൻ സ്വന്തമാക്കി. മികച്ച പാരിസ്ഥിതിക ചിത്രം കൃഷാന്ദ് സംവിധാനം ചെയ്ത ആവാസ വ്യൂഹം നേടി. മികച്ച സിങ്ക് സൌണ്ടിനും ശബ്ദ സാങ്കേതിക മേഖലയ്ക്കുള്ള പുരസ്കാരം മലയാള ചിത്രം ചവിട്ട് സ്വന്തമാക്കി.


ALSO READ : ദുൽഖറിന്റെ രാജകീയ വരവ്; കൊത്തയുടെ രാജാവ് ഇനി മലയാളി മനസ്സിൽ സ്ഥിര പ്രതിഷ്ഠ ; കിങ്ങ് ഓഫ് കൊത്ത റിവ്യൂ


ഇവയ്ക്ക് പുറമെ നോൺ ഫീച്ചർ വിഭാഗത്തിൽ രണ്ട് മലയാളം ചിത്രങ്ങൾ പുരസ്കാരങ്ങൾ സ്വന്തമാക്കി. മികച്ച ആനിമേഷൻ ചിത്രത്തിന് കണ്ടിട്ടുണ്ട് എന്ന സിനിമ സ്വന്തമാക്കി, അതിഥി കൃഷ്ണദാസാണ് സംവിധാനം. നോൺ-ഫീച്ചർ വിഭാഗത്തിൽ മികച്ച പാരിസ്ഥിക ചിത്രമായി  മൂന്നാം വളവിനെ തിരഞ്ഞെടുത്തൂ.


മറ്റ് പ്രധാനപ്പെട്ട ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ


മികച്ച ചിത്രം  -റോക്കട്രി:  ദ് നമ്പി എഫെക്ട്


മികച്ച നടൻ - അല്ലു അർജു (പുഷ്പ)


മികച്ച നടി - ആലിഭ ഭട്ട്, കൃതി സാനോൺ


മികച്ച സംവിധായകൻ - നിഖിൽ മഹാജൻ (ഗോദാവരി) 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.