കൊച്ചി : മമ്മൂട്ടിയുടെ സിബിഐ 5 ദി ബ്രെയിൻ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഡിജിറ്റൽ അവകാശം സ്വന്തമാക്കിയ നെറ്റ്ഫ്ലിക്സിൽ ചിത്രം ജൂൺ 12 മുതൽ പ്രദർശിപ്പിക്കും. ചിത്രത്തിൻറെ  സാറ്റ്ലൈറ്റ് അവകാശങ്ങൾ നേടിയിരിക്കുന്നത് സൂര്യ ടിവിയാണ്. എന്നാൽ സൺ നെക്സ്ടിൽ ചിത്രം എത്തുന്നതിനെ കുറിച്ചുള്ള സൂചനകൾ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

മെയ് 1 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് സിബിഐ 5 ദി ബ്രെയിൻ. ചിത്രത്തിന് തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം മാത്രമായിരുന്നു നേടാൻ കഴിഞ്ഞത്. ചിത്രത്തിൽ വമ്പൻ താരനിര തന്നെയാണ് എത്തിയത്  രഞ്ജി പണിക്കർ, സായ്കുമാർ,മുകേഷ്, അനൂപ് മേനോൻ,ദിലീഷ് പോത്തൻ, രമേശ് പിഷാരടി തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.


ALSO READ : ഭാർഗ്ഗവീനിലയം 'നീലവെളിച്ചം' ആകുമ്പോൾ; ആഷിഖ് അബു-ടൊവീനോ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത്



ജഗതി കാലങ്ങൾക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ ചിത്രമെന്ന പ്രത്യേകതയും സിബിഐ 5 നുണ്ട്. വാഹനാപകടത്തെ തുടർന്ന് പൂർണമായും സിനിമ രംഗത്ത് നിന്ന് വിട്ട് നിന്ന ജഗതി സിബിഐ 5 ൽ പ്രധാന കഥാപാത്രമായി എത്തിയിരുന്നു. മറ്റ് സിബിഐ ചിത്രങ്ങളെ പോലെ ഇത്തവണയും ചിത്രത്തിൽ വളരെ വഴിത്തിരിവായി  തീരുന്ന ഒരു രംഗത്തിലാണ് ജഗതിയുടെ വിക്രം എത്തിയത്.


 13 വർഷങ്ങൾക്ക് ശേഷം സംവിധായകനും തിരക്കഥാകൃത്തും നടനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത സേതുരാമയ്യർ സിബിഐ ഈ ചിത്രത്തിലൂടെ നേടിയിരുന്നു. സേതുരാമയ്യരുടെ ആദ്യത്തെ ചിത്രത്തിന് 34 വർഷം തികയുന്ന സമയത്താണ് അഞ്ചാം ചിത്രം ആരംഭിച്ചത്. ഒരു സിബിഐ ഡയറികുറിപ്പിന് ഫെബ്രുവരി 18 ണ് 33 വർഷങ്ങൾ തികഞ്ഞിരുന്നു. ലോക സിനിമ ചരിത്രത്തിൽ തന്നെ ഒരേ നായകന്‍, ഒരേ തിരക്കഥാകൃത്ത്,ഒരേ സംവിധായകന്‍ എന്നിവയുമായി എത്തുന്ന സിനിമ സീരീസ് എന്ന നേട്ടവും സിബിഐ സീരിസ് ഈ ചത്രത്തിലൂടെ നേടിയിരുന്നു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.