കൊച്ചി : വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത ചെറുകഥയും സിനിമയുമായിരുന്നു നീലവെളിച്ചം (സിനിമ-ഭാർഗ്ഗവീനിലയം) പുനഃരാവിഷ്കരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് അവതരിപ്പിച്ചു. ടൊവീനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ആഷിഖ് അബു സംവിധാനം ചെയുന്ന ചിത്രത്തിന് ചെറുകഥയുടെ അതേ പേര് തന്നെയാണ് നിർമാതാക്കൾ നൽകിയിരിക്കുന്നത്. ചിത്രം ഡിസംബറിൽ തിയറ്ററുകളിൽ എത്തും.
മായാനദി, നാരദൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷ്ഖും ടൊവീനോയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് നീലവെളിച്ചം. ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബുവും റിമ കല്ലിങ്കല്ലും ചേർന്നാണ ചിത്രം നിർമിക്കുന്നത്. ടൊവീനോയ്ക്ക് പുറമെ റിമ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, രാജേഷ് മാധവൻ, ഉമ കെ.പി, പൂജാ മോഹൻരാജ്, ദേവകി ഭാഗി എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ALSO READ : Dear Friend Teaser : ഒരു ഐസ്ക്രീം കഴിച്ചാലോ? ബാംഗ്ലൂർ അടിച്ചുപൊളിയുമായി ഡിയർ ഫ്രണ്ട് സിനിമയുടെ പുതിയ ടീസർ
ഗിരീഷ് ഗംഗാധരനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ബിജിബാലും റെക്സ വിജയനും ചേർന്നാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. സൈജു ശ്രീധരനാണ് എഡിറ്റർ. തലശ്ശേരിയിൽ നീലവെളിച്ചത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
നേരത്തെ പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷഹീർ എന്നിവരെ ഉൾപ്പെടുത്തി നീലവിളച്ചം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ താരങ്ങളുടെ ഡേറ്റ് സംബന്ധിച്ചുള്ള പ്രതിസന്ധിയെ തുടർന്നാണ് ടൊവീനോ, റോഷൻ, ഷൈൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ചിത്രം ചിത്രീകരിക്കാൻ തീരുമാനമെടുത്തത്.
ALSO READ : Panthrand Movie : ഊരാളിയുടെ ശബ്ദത്തിൽ അൽഫോൻസ് ഒരുക്കിയ 'തട്ടി വീഴാൻ'; പന്ത്രണ്ട് സിനിമയിലെ ഗാനം പുറത്ത്
1964ലെ ബഷീറിന്റെ ഭാർഗ്ഗവീനിലയം
വൈക്കം മുഹമ്മദ് ബഷീർ തന്നെ തിരക്കഥ എഴുതി എ വിൻസന്റ് ഒരുക്കിയ ചിത്രമാണ് ഭാർഗ്ഗവീനിലയം. പ്രേം നസീർ, മധു, കുതിരവട്ടം പപ്പു, വിജയനിർമല, അടൂർ ഭാസി തുങ്ങിയവർ അഭിനയിച്ച ചിത്രം മലയാള സിനിമയിൽ പ്രേത സിനിമകളുടെ പുതിയ ട്രെൻഡ് സ്ഥാപിക്കുകയായിരുന്നു. വെള്ളി സാരിയുടുത്ത് പ്രേതമെത്തുന്ന ഭാവനയും ചിന്തയും ഉടലെടുത്തത് ബഷീറിന്റെ ഈ രചനയിൽ നിന്നായിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.