കൊച്ചി : മായാനദിക്ക് ശേഷം ടൊവീനോ തോമസും ആഷിഖ് അബുവും വീണ്ടും ഒന്നിച്ച നാരദൻ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയ ആമസോൺ പ്രൈം വീഡിയോയിലൂടെ ഏപ്രിൽ 8ന് നാരദൻ സംപ്രേഷണം ചെയ്യും. 


COMMERCIAL BREAK
SCROLL TO CONTINUE READING

2022 മാർച്ച് 3ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് സമിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വവുമായി ക്ലാഷ് റിലീസ് നാരദൻ സിനിമയെ കൂടുതൽ പ്രേക്ഷകരിലേക്കെത്തുന്നതിൽ ബാധിച്ചിരുന്നു. എന്നിരുന്നാലും ടൊവീനോ എന്ന നടന്റെ ഒടിടി മൂല്യം മുൻനിർത്തി ചിത്രത്തെ ആമസോൺ പ്രൈം സ്വന്തമാക്കുകയായിരുന്നു.


ALSO READ : Bheeshma Parvam: ഭീഷ്മ പർവ്വം ഒടിടി റിലീസ് തീയ്യതി പ്രഖ്യാപിച്ചു, ചിത്രം ഹോട്ട് സ്റ്റാറിൽ



മലയാളം വാർത്ത ചാനലിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന് ഉണ്ണി.ആർ ആണ് സിനിമയ്ക്ക് കഥ എഴുതിയിരിക്കുന്നത്. ഒപിഎം ഡ്രീം മിൽ സിനിമാസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയും റിമ കല്ലിങ്കലും ആഷിഖ് അബുവും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്.


ടൊവീനോയ്ക്ക് പുറമെ അന്ന ബെൻ, ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.


ALSO READ : കാണാൻ കാത്തിരിക്കാം; ഇനി വരാനിരിക്കുന്ന ഒടിടി റിലീസുകൾ ഇവയൊക്കെയാണ്


ജാഫര്‍ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ശേഖര്‍ മേനോന്‍ സിനിമയുടെ സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.