Bheeshma Parvam: ഭീഷ്മ പർവ്വം ഒടിടി റിലീസ് തീയ്യതി പ്രഖ്യാപിച്ചു, ചിത്രം ഹോട്ട് സ്റ്റാറിൽ

രവിശങ്കർ, ദേവദത്ത് ഷാജി, ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Mar 27, 2022, 08:32 PM IST
  • ഏപ്രിൽ ഒന്നിനാണ് ചിത്രം ഹോട്ട് സ്റ്റാറിൽ എത്തുക
  • ആദ്യം വിഷുവിന് ചിത്രം ഒടിടിയിൽ എത്തുമെന്നാണ് പറഞ്ഞിരുന്നത്
  • ബിഗ് ബിക്ക് ശേഷം ആദ്യമായിട്ടാണ് മമ്മൂട്ടി-അമൽ നീരദ് കൂട്ടുകെട്ട് എത്തുന്നത്
Bheeshma Parvam: ഭീഷ്മ പർവ്വം ഒടിടി റിലീസ് തീയ്യതി പ്രഖ്യാപിച്ചു, ചിത്രം ഹോട്ട് സ്റ്റാറിൽ

മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ ത്രില്ലർ ഭീഷ്മ പർവ്വത്തിൻറെ ഒടിടി റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ചിത്രത്തിൻറെ ഒടിടി അവകാശം ഹോട്ട് സ്റ്റാറിനാണ്. ആദ്യം വിഷുവിന് ചിത്രം ഒടിടിയിൽ എത്തുമെന്നാണ് പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് തീയ്യതി പ്രഖ്യാപിച്ചത്. ഏപ്രിൽ ഒന്നിനാണ് ചിത്രം ഹോട്ട് സ്റ്റാറിൽ എത്തുക.

രവിശങ്കർ, ദേവദത്ത് ഷാജി, ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സുശിൻ ശ്യാമാണ് സംഗീത സംവിധായകൻ. 

2007-ൽ അമൽ നീരദിന്റെ ആദ്യ ചിത്രമായ  ബിഗ് ബിക്ക് ശേഷം ആദ്യമായിട്ടാണ് മമ്മൂട്ടിക്കൊപ്പം ഇരുവരും ഭീഷ്മ പർവ്വത്തിൽ ഒന്നിക്കുന്നത്. മാർച്ച് 3-നാണ് ചിത്രം തീയ്യേറ്ററിൽ റിലീസ് ചെയ്തത്. വൻ പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ഇതുവരെ ലഭിച്ചത്. ലോകമെമ്പാടും ബോക്സോഫീസിൽ പ്രകമ്പനം കൊള്ളിച്ചാണ് ചിത്രം റിലീസായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News