കൊച്ചി: സൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി ദുല്‍ഖര്‍ സല്‍മാൻ നിര്‍മിച്ച് ചിത്രം ഉപചാരപൂര്‍വ്വം ഗുണ്ട ജയൻ ആമസോൺ പ്രൈം വീഡിയോയിൽ പ്രദർശനം ആരംഭിച്ചു. ഫെബ്രുവരി 25ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. അരുൺ വൈഗയാണ് ചിത്രത്തിന്റെ സംവിധായകൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രാജേഷ് വര്‍മ്മയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. സൈജു കുറുപ്പിന്റെ നൂറാമത് ചിത്രം കൂടിയാണ് 'ഉപചാരപൂർവ്വം ​ഗുണ്ട ജയൻ.


ALSO READ : Saiju Kurup Interview: ഉപചാരപൂർവം ​ഗുണ്ടാജയനിലൂടെ മലയാള സിനിമയ്ക്ക് ഒരുപിടി നല്ല അഭിനേതാക്കളെ കിട്ടും: അഭിമുഖം- സൈജു കുറുപ്പ്


ചിത്രത്തില്‍ സൈജു കുറുപ്പ്, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, സാഗര്‍ സൂര്യ, ഷാനി ഷാക്കി, വൃന്ദ മേനോന്‍, നയന, പാര്‍വതി, ഷെലജ പി അമ്പു തുടങ്ങിയവരും ചിത്രത്തിൽ വിവിധ വേഷങ്ങളിലെത്തുന്നു.


ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ക്യാമറ എല്‍ദോ ഐസക്, എഡിറ്റര്‍ കിരണ്‍ ദാസ്, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍. പ്രൊജക്ട് ഡിസൈന്‍ ജയ് കൃഷ്ണന്‍, ആര്‍ട് അഖില്‍ രാജ് ചിറായില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് ജിതേഷ് പൊയ്യ, അസോസിയേറ്റ്‌സ് ഡയറക്ടര്‍മാര്‍ കിരണ്‍ റാഫേല്‍, ബിന്റോ സ്റ്റീഫന്‍, പി.ആര്‍.ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഫോട്ടോഷൂട്ട് ഗിരീഷ് ചാലക്കുടി, സ്റ്റില്‍സ് നിദാദ് കെ എന്‍, പോസ്റ്റര്‍ ഡിസൈന്‍ ഓള്‍ഡ് മോങ്ക്‌സ്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.