മലയോരഗ്രാമമായ ഇല്ലിക്കുന്നിലെ സൈമന്റെയും മേരിയുടെയും പതിനാലുകാരിയായ മകൾ ഡാലിയയെ അവളുടെ പിറന്നാൾ ദിവസം കാണാതാകുന്നു. അതോടൊപ്പം തന്നെ ആ ഗ്രാമത്തിലെ ഫുട്ബോൾ കോച്ചായ ആന്റോ അലക്സിനെയും കാണാതാകുന്നതോടെ സംശയത്തിന്റെ നിഴൽ ആന്റോയിൽ പതിയുന്നു. ആന്റോയെ തിരയുന്നതിനിടയിൽ ഭ്രാന്തിയായ കത്രീനയുടെ മരണം കൊലപാതകമാണന്ന് പോലീസ് മനസ്സിലാക്കുന്നു. അതിനിടയിൽ ആന്റോ പോലീസ് കസ്റ്റഡിയിലാകുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കാണാതായ ഡാലിയയുടെ ചീഞ്ഞഴുകിയ ശരീരം കണ്ടുകിട്ടുന്നു. ആന്റോ തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമത്തിൽ കസ്‌റ്റഡിയിൽ നിന്നും രക്ഷപ്പെടുന്നു. തുടർന്ന് മെമ്പർ സൂസന്നയുടെ മകളെയും കാണാതാകുന്നതോടെ കഥാമുഹൂർത്തങ്ങൾ മറ്റൊരു ഗതിയിലേക്ക് സഞ്ചരിക്കുന്നു. ഗ്രാമവാസികളുടെ ഉറക്കം കെടുത്തുന്ന നിഗൂഢതകൾക്കു പിന്നിലെ കറുത്ത ശക്തികളെ തേടിയുള്ള യാത്രയാണ് ഉദ്വേഗവും സസ്പെൻസും നിറച്ച "റെഡ് ഷാഡോ " എന്ന ചിത്രത്തിന്റെ ഇതിവൃത്തം.   
                                                     
മനുമോഹൻ , രമേശ്കുമാർ , അഖിൽ വിജയ്, ഹരി സർഗം, മണക്കാട് അയ്യപ്പൻ, ശ്രീമംഗലം അശോക് കുമാർ , ദീപ സുരേന്ദ്രൻ , ബേബി അക്ഷയ, ബേബി പവിത്ര , സ്വപ്ന, മയൂരി, അപർണ , വിഷ്ണുപ്രിയ, മാസ്റ്റർ ജിയോൻ ജീട്രസ്, അനിൽ കൃഷ്ണൻ , അജോൻ ജോളിമസ്, നവീൻ, അനൂപ്, ഷാജി ചീനിവിള , സ്റ്റാൻലി പുത്തൻപുരയ്ക്കൽ, സുനിൽ ഹെൻട്രി , മുബീർ, മനോജ്, ഹരി, രാധാകൃഷ്ണൻ , അനിൽ പീറ്റർ എന്നിവർ അഭിനയിക്കുന്നു. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.