Kochi: നിവിൻ പോളി (Nivin Poli)സിനിമയായ "ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയുടെ" തിരക്കഥ നിർവഹിച്ച ജോർജ് കോര സംവിധായകൻ ആയി എത്തുന്ന  "തിരികെ" ഫെബ്രുവരി 26ന് (February 26) റിലീസ് ചെയ്യും.  അനാഥരായ 2 സഹോദരന്മാരെ പറ്റിയും അവരുടെ ബന്ധത്തെ പറ്റിയും പറയുന്ന സിനിമയാണ് തിരികെ. ഡൗൺ സിൻഡ്രോം ഉള്ള ഇസ്മുവും സഹോദരനായ തോമയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഇസ്മുവിനെ ഗോപീകൃഷ്ണ വർമ്മയും തോമയെ ചിത്രത്തിന്റെ സംവിധായകൻ ജോർജുമാണ് അവതരിപ്പിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സിനിമയുടെ സംവിധായകനായി ജോർജ് കോരയ്‌ക്കൊപ്പം സാം സേവ്യറും ഉണ്ട്. ഗോപികൃഷ്ണന്റെ ടിക്‌ടോക് (TikTok) വീഡിയോകൾ ശ്രദ്ധേയമായതോടെയാണ് സിനിമയിലേക്ക് വിളിച്ചത്. ജോർജിനും ഗോപീകൃഷ്‌ണനും ഒപ്പം ശാന്തി കൃഷ്ണ, ഗോപൻ മാങ്ങാട്, സരസ ബാലുശ്ശേരി എന്നിവരും ചിത്രത്തിന്റെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇത് കൂടാതെ നിരവധി പുതുമുഖ താരങ്ങളും സിനിമയിലുണ്ട്. 



ALSO READ: Aaha Movie: ഇന്ദ്രജിത്തിന്‍റെ 'ആഹാ'യിലെ പ്രണയഗാനം പുറത്തിറങ്ങി


ഗോപികൃഷ്ണന്റെ ആദ്യ സിനിമയാണ് തിരികെ.  ജോർജ് കോര തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. 2020 ഒക്ടോബറിൽ ഗോപികൃഷ്ണനെ പരിചയപെടുത്തികൊണ്ട് ഒരു വീഡിയോ റിലീസ് ചെയ്തിരുന്നു.  ഇസ്മുവിനെ ദത്തെടുക്കുന്ന ഫാത്തിമ എന്ന കഥാപാത്രമായി ആണ് ശാന്തി കൃഷ്‌ണ (Shanthi Krishna)എത്തുന്നത്. 


ALSO READ: Vijay Deverakonda യുടെ "Liger" സെപ്റ്റംബർ 9 ന് റിലീസ് ചെയ്യും; Ananya Panday യാണ് ചിത്രത്തിലെ നായിക


നേഷൻവൈഡ് പിക്ചേഴ്സിന്റെ ബാനറിൽ അബ്രഹാം ജോസഫ്, ടിജോ കുര്യൻ, ദീപക് ദിലീപ് പവാർ, റോണിലാൽ ജെയിംസ്, സിജോ പീറ്റർ, പോൾ കറുകപ്പിള്ളിൽ മനു മട്ടന എന്നിവർ ചേർന്നാണ് സിനിമ സംവിധാനം (Producer)ചെയ്തിരിക്കുന്നത്.  ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ചെറിയാൻ പോളും എഡിറ്റിങ് ലാൽ കൃഷ്ണയുമാണ്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.