മലയാള സിനിമ ലോകത്തേക്ക്  മറ്റൊരു താര പുത്രന്‍ കൂടി കാലെടുത്തു വെക്കുന്നു   .നടന്‍ സുരേഷ് ഗോപിയുടെ മകന്‍  ഗോകുല്‍ സുരേഷ്  ആണ് അരങ്ങേറ്റം കുറിക്കുന്നത് .നവാഗത സംവിധായകന്‍ വിപിന്‍ ദാസ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ നായികയായി എത്തുന്ന അര്‍ത്ഥനയും പുതു മുഖം തന്നെ .മലയാളികള്‍ എല്ലാ കാലത്തും കാണാന്‍ ആഗ്രഹിക്കുന്ന ചിത്രമായ  മോഹന്‍ലാല്‍ -ശോഭന -നെടുമുടി മുടി വേണു ശ്രീനിവാസന്‍ എന്നിവര്‍  അഭിനയിച്ച, പ്രിയദര്‍ശന്‍ ചിത്രമായ  തേന്‍ മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലെ  കോമഡി രംഗത്തെ   അനുസ്മരിപ്പിക്കുന്ന സിനിമയുടെ "മുത്തുഗൌ" എന്ന  പേര്  തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING


ഫ്രൈ ഡേ ഫിലിം ഹൌസിന്റെ ബാനറില്‍  നടന്‍ വിജയ്‌ ബാബുവും നടി സാന്ദ്ര തോമസും ചേര്‍ന്ന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ നടന്‍ ഷൌബിന്‍ ഷാഹിര്‍,ഹരീഷ് എന്നിവര്‍ക്കൊപ്പം വിജയ്‌ ബാബുവും പ്രധാന  റോളില്‍ ചിത്രത്തിലുണ്ട് .കോമഡി എന്റെര്‍റ്റൈന്‍ ചിത്രമായ മുത്തുഗൌ അടുത്ത  മാസം പകുതിയോടെ  തിയറ്ററുകളിലെത്തുമെന്ന് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട് . ഏപ്രില്‍ 16ന് പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയിലര്‍ ഒറ്റ ദിവസം കൊണ്ട് എഴുപതിനായിരത്തോളം പേരാണ് യൂ ട്യൂബില്‍ കണ്ടത് .