ഫഹദ് ഫാസിൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മലയൻകുഞ്ഞ്'. മലയൻകുഞ്ഞിലൂടെ ഫാസിൽ വീണ്ടും നിർമാതാവായി തിരിച്ചെത്തുകയാണ്. പതിനെട്ട് വർഷങ്ങൾക്ക് ശേഷമാണ് ഫാസിൽ നിർമാണ രം​ഗത്തേക്ക് തിരിച്ചെത്തുന്നത്. നവാഗതനായ സജിമോൻ ആണ് മലയൻകുഞ്ഞ് സംവിധാനം ചെയ്യുന്നത്. പ്രേക്ഷകർ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മലയൻകുഞ്ഞ്. 'മലയൻകുഞ്ഞി'ലുള്ള തൻ്റെ പ്രതീക്ഷകളും ചിത്രത്തിൻ്റെ വിശേഷങ്ങളും പങ്കുവെക്കുകയാണ് ഫാസിൽ.


COMMERCIAL BREAK
SCROLL TO CONTINUE READING

"ഒരിക്കൽ എനിക്ക് നിർമ്മാണ രംഗത്തേക്ക് തിരിച്ച് വരണം. പുതിയ സാങ്കേതിക വശങ്ങളിൽ വന്ന മാറ്റങ്ങൾ, പ്രേക്ഷകരുടെ അഭിരുചികൾ ഒക്കെ ഒന്ന് അത് വഴി പഠിക്കണം എന്ന് ഫഹദിനോട് പറഞ്ഞിരുന്നു. അങ്ങനെ ഇരിക്കെ ആണ് ഫഹദ് വഴി മഹേഷ് നാരായണൻ ഒരു കഥ എന്നോട് പറയുന്നത്. അത് എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. എനിക്ക് അത് നിർമിക്കണം എന്നും ആഗ്രഹം തോന്നി അത്രേയുള്ളൂ." ഫഹദിന്റെ അഭിനയ ജീവിതത്തിലെ അസാമാന്യ പ്രകടനമായിരിക്കും മലയൻകുഞ്ഞെന്നും ഫാസിൽ പറഞ്ഞു.


Also Read: Malayankunju Making Video : "ഇതാണ് 100 % ഡെഡിക്കേഷൻ"; മലയൻകുഞ്ഞിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ


 


നാളെ (ജൂലൈ 22) മലയൻകുഞ്ഞ് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലറും മേക്കിം​ഗ് വീഡിയോയും ഒക്കെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇവയിൽ നിന്ന് തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മഹേഷ് നാരായണനാണ് ചിത്രത്തിൻ്റെ രചനയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. മുപ്പത് വർഷത്തിന് ശേഷം എ. ആർ. റഹ്മാന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് എന്ന പ്രത്യേകത കൂടിയുണ്ട് മലയൻകുഞ്ഞിനുണ്ട്. രജിഷ വിജയൻ, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അർജുൻ അശോകൻ, ജോണി ആൻ്റണി, ഇർഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. 'സെഞ്ച്വറി ഫിലിംസ്ാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. അര്‍ജു ബെന്‍ ആണ് ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍: ജ്യോതിഷ് ശങ്കർ, മാർക്കറ്റിംഗ്: ഹെയിൻസ്.


ചിത്രീകരണത്തിനിടെ മുഖമടിച്ചു വീണു,50 അടി താഴ്ചയിൽ വായു ശ്വസിക്കാൻ ബുദ്ധിമുട്ടി-മലയൻ കുഞ്ഞിനെ പറ്റി ഫഹദ്


ഫഹദ് ഫാസിൽ ചിത്രം മലയൻകുഞ്ഞ്  ജൂലൈ 22 ന് തിയറ്ററുകളിൽ എത്തുകയാണ്. മലയാളത്തിൽ ചെറിയൊരു ഇടവേളക്ക് ശേഷമാണ് ഫഹദിൻറെ ഒരു ചിത്രം എത്തുന്നത്. മഹേഷിൻറെ പ്രതികാരം മുതലങ്ങ് പ്രേക്ഷകരെ ഫീൽഗുഡ് പടങ്ങളിൽ ആറാടിക്കുന്നത് ഫഹദിൻറെ മാത്രം മാജിക്കാണെന്ന് ഇൻഡസ്ട്രിയിൽ തന്നെ ഒരു അടക്കം പറച്ചിലുണ്ട്.


തൻറെ പുതിയ ചിത്രത്തെ പറ്റിയും അതിൻറെ ഷൂട്ടിങ്ങിനായി അനുഭവിച്ച ബുദ്ധിമുട്ടുകളും ഫഹദ് തുറന്ന് പറയുകയാണ് പേളി മാണി ഷോയിൽ.മലയൻകുഞ്ഞിന്റെ ചിത്രീകരണത്തിനിടെ  മുഖമടിച്ച വീണപ്പോഴുണ്ടായ പരിക്ക് അൽപ്പം കഠിനമായിരുന്നുവെന്ന് ഫഹദ്  അഭിമുഖത്തിൽ പറയുന്നു. ആറ് മാസം എടുത്തു പരിക്ക് ഭേദമാവാൻ.  ഒടിടി റിലീസിനാണ് ഉദ്ദേശിച്ചിരുന്നത്. .പക്ഷേ പിന്നീട് തിയറ്റർ റിലീസ് തന്നെ വേണമെന്ന്    പിന്നീട് തീരുമാനിക്കുകയായിരുന്നു. പിന്നീട് ചിത്രത്തിന്റെ ആസ്വാദനം പൂർണ്ണമാവണമെങ്കിൽ അത് തീയറ്ററിൽ തന്നെ   ജനങ്ങൾ കാണണം എന്ന് എല്ലാവർക്കും തോന്നി-ഫഹദ് പറയുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.