Kochi : മൂന്ന് കാലഘട്ടങ്ങൾ, മൂന്ന് കഥാഗതികൾ, സുലൈമാൻ മാലിക്ക് എന്ന അലീക്ക റമദ പള്ളിക്കാരുടെ ഗോഡ് ഫാദറായ കഥ പറയാൻ ഇത് മാത്രം പോര ഇനിയും വേണമെന്ന് സിനിമ അവസാനിച്ചു കഴിയുമ്പോൾ തോന്നിപ്പോകും. അലീക്കയ്ക്കൊപ്പം റമദ പള്ളിയിൽ ജീവിച്ച അനഭൂതിയാണ് 2.45 മണിക്കൂറ് കൊണ്ട് മാലിക്ക് എന്ന് ചിത്രത്തിലൂടെ നിർമതാക്കൾക്ക് നൽകാൻ സാധിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

'മാലിക്കി'ന് ZEE HINDUSTAN MALAYALAM നൽകുന്ന റേറ്റിങ് 4/5


മൂന്ന് കാലഘട്ടങ്ങളെ മൂന്ന് പേരുടെ വിവർത്തനത്തിലൂടെ സംവിധായകൻ സിനിമയെ അവതരിപ്പിക്കുന്നത്. മലയാളത്തിൽ കലമൂല്യമേറിയ സിനിമകളിൽ എടുത്ത് കാണിക്കാൻ ശ്രമിക്കാറുള്ള റഷൊമോൺ എഫ്ക്ടിലൂടെയാണ് മലിക്കിനെ അവതരിപ്പിച്ചിരിക്കുന്നത്. മലിക്ക് റമദ പള്ളിക്കാരുടെ ഗോഡ് ഫാദറായതും അതിന് ശേഷമുള്ളതുമായ കഥയെ മൂന്ന് പേരുടെ ചിന്താഗതിയിലൂടെയാണ് സിനിമയിലൂടെ കാണിക്കുന്നത്. ഇതാണ് ചിത്രത്തെ സാധരണ ഗോഡ് ഫാദർ വിഭാഗത്തിൽ എത്തുന്ന  സിനിമകളിൽ നിന്ന് ഒന്നും കൂടി വത്യസ്തമാക്കുന്നത്.


ALSO READ : Chathur Mukham Review: ആ നിഗൂഢതകളിൽ ഇരുണ്ട മറകളിൽ എവിടെയൊ പ്രേതങ്ങളുണ്ട്, നിങ്ങളുടെ തൊട്ടടുത്തവിടെ ഒരു പക്ഷെ?


ഇത്തരത്തിലുള്ള കഥ പറച്ചില്ലിനൊപ്പം മികച്ച ചിത്രീകരണവും കൂടി ചേരുമ്പോഴാണ് സിനിമയുടെ മുഴുവൻ സമയമായ 2.45 മണിക്കൂർ ഒരിക്കലും ഒരു പ്രശ്നമായി തോന്നാത്തത്. പൊതുവെ ഒടിടിയിൽ ആകുമ്പോൾ പ്രക്ഷകന്റെ കയ്യിലാണ് താൻ എന്ത് കാണണം എന്നുള്ള അവകാശം ഇരിക്കുന്നത്. എന്നാൽ ആ അവകാശം അവർ പോലും അറിയാതെ മാലിക്കിന്റെ അണിയറ പ്രവർത്തകർക്ക്  നേടിയെടുക്കാൻ സാധിച്ചു എന്ന് തന്നെ പറയാം. അതിന് പ്രധാനമായുട്ടുള്ള കാര്യം ചിത്രത്തിന്റെ ഇടയ്ക്കുള്ള ഗാനരംഗങ്ങളാണ്, ഒരിക്കലും രംഗങ്ങൾ പ്രേക്ഷകന് ആ 10 സെക്കൻഡ് ഫോർവേർഡ് ബട്ടണിന്റെ കൺഡ്രോൾ തങ്ങളുടെ കൈയ്യിലുണ്ടെന്ന് ഓർമ്മിപ്പിച്ചതു പോലുമില്ല.


ഇവയെല്ലാം സാധിച്ചത് പ്രധാന കാരണം മാലിക്കിന്റെ  തിരക്കഥ, ക്യാമറ, എഡിറ്റിങ്, ആർട്ട് എന്നീ വിഭാഗങ്ങൾ കൃത്യമായി ഒരുമിക്കുമ്പോഴാണ്. എന്താണ് കഥ ആവശ്യപ്പെടുന്നോ അത് എങ്ങനെ പ്രേക്ഷകനെ ഒട്ടും ബോറടിപ്പിക്കാതെ അറിയിക്കാമെന്നതിനുള്ള ഒരു ഉദ്ദഹരണമാണ് മാലിക്കെന്ന ചിത്രം. 2009ൽ തിരുവനന്തപുരത്ത് കടലോര ഗ്രാമങ്ങത്തിൽ ഉണ്ടായ ചേര കറയെന്ന യഥാർഥ സംഭവത്തെ ഫിക്ഷണൽ രൂപത്തിലാക്കി അത് പ്രേക്ഷകൻ സ്വീകരിക്കുന്നതിന് തുല്യമായി മികവുറ്റതാക്കാൻ തിരക്കഥയ്ക്ക് സാധിച്ചു. അതുകൊണ്ടാണ് സിനിമയിലെ ഓരോ കഥപാത്രത്തിനും കൃത്യമായ ഒരു  ചിത്രം നൽകാൻ തിരക്കഥയ്ക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തിരക്കഥ എന്താണോ ആവശ്യപ്പെടുന്നത് അത് സംവിധായകൻ അനയാസമായി ചിത്രീകരിക്കാനും സാധിച്ചു. 


ALSO READ : Sara's Movie Review : സാറാസ് ഒരു കൊച്ചു ചിത്രം, പറയുന്നത് വലിയ കാര്യങ്ങൾ, എല്ലാവരും കണ്ടിരിക്കേണ്ട സിനിമ


രണ്ടാമതായി എടുത്ത് പറയേണ്ടത് സിനിമയുടെ ക്യാമറയാണ്. സിനിമയ്ക്ക് എന്താണോ ആവശ്യം അത് കൃത്യമായി ഒപ്പിയെടുത്തിരിക്കുകയാണ്. വിശാലമായ അലീക്കയെന്ന കേന്ദ്രകഥപാത്രത്തിന്റെ ജീവതം ഇടുങ്ങിയ അടയ്ക്കപ്പെട്ട ജീവതത്തിലേക്കെത്തന്നതിന് മുമ്പുള്ള ഒറ്റ ടേക്കുള്ള ഷോട്ട്, അതാണ് തിരക്കഥ എന്താണ് ആവശ്യപ്പെടുന്നത് അതുപോലെ ക്യാമറയും ചലിച്ചു എന്ന് പറയാനുള്ള ഉദ്ദഃഹരണം. അതുപോലെ തന്നെ സിനിമയിലെ ഏറ്റവും വികാരപരമായി സമയത്തും ഒരുമിച്ച് സംഘട്ടനം സമയത്തുമുള്ള ആ സീൻ ഒറ്റ ടേക്കിൽ എടുത്തപ്പോൾ അത് പ്രേക്ഷകനെ 2009തിൽ എന്താണ് സംഭവിച്ചത് എന്തെന്നുള്ള നേർചിത്രം നൽകാൻ സംവിധായകൻ സാധിച്ചു.  


ടേക്ക് ഓഫ് എന്ന് മഹേഷ് നാരയണൻ ആദ്യം സംവിധാനം ചെയ്ത ചിത്രത്തിൽ ഏറ്റവും പ്രധാനമായതായിരുന്നു സിനിമയുടെ ആർട്ട് തന്നെയായിരുന്നു. 2006 ദക്ഷിണേന്ത്യൻ തീരത്ത് ആഞ്ഞടിച്ച സുനാമിയെ വീണ്ടും അതെ ഭീകരതെയോടെ സിനിമയിലൂടെ കാണിക്കാൻ ആർട്ട് ടീമിന് സാധിച്ചിട്ടുണ്ട്. അത് തന്നെയാണ് ചിത്രത്തിന്റെ നിർമാണത്തിലെ ഏറ്റവും വലിയ വിജയം. അതോടൊപ്പം  തന്നെ ഏറ്റവും പ്രധാനമായി പറയേണ്ടത് സംവിധായകനായ മഹേഷ് നാരയണൻ തന്നെ കൈകാര്യം ചെയ്ത എഡിറ്റിങ് ആയിരുന്നു. ഒരു സീനിൽ നിന്ന് മറ്റൊരു സീനിലേക്ക് പോകുമ്പോൾ പ്രേക്ഷകൻ അറിയുന്നെ ഇല്ല അവിടെ ഒരു കട്ട് ഉണ്ടായിരുന്നു എന്ന്. പ്രധാനമായി പറയേണ്ട് തുടക്കത്തിലെ പെട്രോൾ ബാംബ് ആക്രമണവും ഒരു ആക്സിഡന്റ് സീനുമാണ്. അത് എങ്ങനെ ചിത്രീകരിച്ചു എന്ന് സംവിധായകനും എഡിറ്ററുമായ മഹേഷ് നാരയണൻ പ്രത്യേക മനസ്സിലാക്കി തരേണ്ടതാണ്. ആ രണ്ട് സീനികളും ഒടിടി പ്ലാറ്റ്ഫോമിൽ പോലും ഒരു ഞെട്ടലോടെ കാണാൻ ഇടയാക്കി. അപ്പോൾ അത് തിയറ്റിറിൽ പോയി കണ്ടാൽ എങ്ങനെ ഇരിക്കും ഒന്ന് ആലോചിക്കാവുന്നതെ ഉള്ളൂ.


ALSO READ : Cold Case Movie Review : സസ്പെൻസുണ്ട് ത്രില്ലറാണ് പക്ഷെ കോൾഡ് കേസ് ഗംഭീരമാണെന്ന് പറയാൻ സാധിക്കില്ല


മാലിക്കിൽ ആരാണ് മികച്ച് നിന്നത് എന്ന് പറയാൻ സാധിക്കില്ല. ഒരു ചെറിയ കഥാപാത്രം പോലും സിനിമയ്ക്ക് അത്രത്തോളം സൗന്ദര്യം നൽകുകാണ്. പ്രത്യേകം പറയേണ്ടത് ഇന്ദ്രൻസ് അവതരിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥൻ. ഇതുവരെ അദ്ദേഹം ചെയ്യാത്ത ഒരു കഥപാത്രമാണ് ഇന്ദ്രൻസ് മാലിക്കിൽ ചെയ്തിരിക്കുന്നത്. ഫഹദ് ഫാസിൽ, നിമിഷ സജയൻ, ദിലേഷ് പോത്തൻ, വിനയ് ഫോർട്ട്, ജലജ, ജോജു ജോർജ് അങ്ങനെ നീണ്ട് നിൽക്കുന്ന നിരയാണ് മാലിക്കിലുള്ളത്. ഇവരുടെ പ്രകടനം എങ്ങനെയുണ്ടായിരുന്നു എന്നൊരു ചോദ്യം ആവശ്യമില്ല. കാരണം ആ പേരുകൾ തന്നെ ധാരാളമാണ്.


ചിത്രത്തിന്റെ രണ്ട് കുറവുകളാണുള്ളത്, ഒന്ന് 2.45 മണിക്കൂറിൽ ഒതുക്കേണ്ടതല്ലായിരുന്നു മാലിക്ക്, രണ്ട് ചിത്രം ഒടിടി മാത്രമായി ആസ്വദിക്കേണ്ടതല്ലയാരുന്നു. അതിൽ എല്ലാ ഉപരി സംഭാഷണമാണ് തിരുവനന്തപുരത്തെ മുസ്ലീം കഥപാത്രങ്ങൾക്ക് മലയാള സിനിമയിൽ അപഹാസ്യമായി മാറിയ മുസ്ലീ ഭാഷ ശൈലി ഉപയോഗിക്കാത്തതിന് നന്ദിയുണ്ട്. ഓരോ കഥപാത്രത്തിന്റെ ഭാഷശൈലിക്കും സംഭാഷണത്തിനും അത്രയധികം ശ്രദ്ധ സംവിധായകൻ നൽകിയിരിക്കുന്നത്. അതിന് ഉദ്ദഹരണമാണ് ഒരു ഒറ്റ സീനിൽ വന്ന ഇർഷാദ് അവതരിപ്പിച്ച മന്ത്രി കഥാപാത്രം ഉപയോഗിക്കുന്ന വടക്കൻ മലബാറിലെ ഭാഷ ശൈലി. മാലിക്ക് മഹേഷ് നാരയണൻ ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ ഉണ്ടായ മൂന്നമത്തെ വിസ്മയം എന്ന് ഒറ്റവാക്യത്തിൽ ചുരുക്കി പറയാം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.