Unni Mukundan: `ആ പേരിനൊരു പഞ്ചില്ല, മാറ്റണം`; ഉണ്ണി മുകുന്ദൻ യഥാർത്ഥ പേരല്ലെന്ന് വെളിപ്പെടുത്തി താരം
സിനിമയിൽ എത്തിയപ്പോൾ ആ പേരിന് ഒരു പഞ്ച് ഇല്ലാത്തത് കൊണ്ട് അത് മാറ്റണമെന്ന് നിർദേശിക്കുകയായിരുന്നുവെന്നമാണ് ഉണ്ണി പറഞ്ഞത്.
മാളികപ്പുറം എന്ന സിനിമ പുറത്തിറങ്ങിയതോടെ ഉണ്ണി മുകുന്ദൻ എന്ന നടന്റെ താരമൂല്യവും ഉയരുകയാണ്. സോഷ്യൽ മീഡിയയിലടക്കം ഇപ്പോൾ ട്രെൻഡിങ് ആണ് ഉണ്ണി മുകുന്ദനും മാളികപ്പുറവും. ഗംഭീര പ്രതികരണവും വലിയ ബോക്സ് ഓഫീസ് കളക്ഷനും നേടി മുന്നേരിക്കൊണ്ടിരിക്കുകയാണ് ഉണ്ണി മുകുന്ദന്റെ മാളികപ്പുറം. ഒരു സൂപ്പർ താര പദവിയിലേക്ക് ഉണ്ണി മുകുന്ദൻ എത്താൻ തുടങ്ങിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കുടുംബ പ്രേക്ഷകരടക്കം എല്ലാവരും ഈ ചിത്രത്തെ ഒന്നടങ്കം ഏറ്റെടുത്ത് കഴിഞ്ഞു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ പറഞ്ഞ കാര്യമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
തന്റെ യഥാർത്ഥ പേര് ഉണ്ണി മുകുന്ദൻ എന്നല്ല എന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ഉണ്ണി കൃഷ്ണൻ എന്നായിരുന്നു തന്റെ പേരെന്നും സിനിമയിൽ എത്തിയപ്പോൾ ആ പേരിന് ഒരു പഞ്ച് ഇല്ലാത്തത് കൊണ്ട് അത് മാറ്റണമെന്ന് നിർദേശിക്കുകയായിരുന്നുവെന്നും ഉണ്ണി പറഞ്ഞു. കൂടാതെ തന്റെ ആദ്യ ചിത്രത്തിന്റെ സംവിധായകൻ ബാബു ജനാർദ്ദനൻ അഭയ് രാജ് എന്ന പേര് നിർദ്ദേശിച്ചിരുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. എന്നാൽ ഉണ്ണി എന്ന പേരിനോടല്ലാതെ തനിക്ക് പ്രതികരിക്കാൻ കഴിയില്ല എന്ന് പറഞ്ഞു. അപ്പോഴാണ് അച്ഛന്റെ പേരായ മുകുന്ദൻ എന്നത് കൂടെ ചേർത്ത് ഉണ്ണി മുകുന്ദൻ ആക്കിയതെന്നും ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തി. മമ്മൂട്ടി, ദിലീപ്, സണ്ണി വെയ്ൻ തുടങ്ങിയവരൊക്കെ സിനിമയിലേക്ക് വന്നപ്പോൾ പേര് മാറ്റിയവരാണ്.
Also Read: Jailer Movie: രജനികാന്തിനൊപ്പം മലയാളത്തിന്റെ സൂപ്പർതാരവും; 'ജയിലർ' റിലീസിനായി കാത്ത് പ്രേക്ഷകർ
ഡിസംബർ 30 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് മാളികപ്പുറം. വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റേയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം’. കല്യാണിയും ഉണ്ണിയും എന്ന എട്ടു വയസുകാരായ കുട്ടികളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. രസകരമായി ഇരുവരും തങ്ങളുടെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയുടേയും ബാനറില്‍ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
സൈജു കുറുപ്പ്, മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, സമ്ബത്ത് റാം, രമേഷ് പിഷാരടി, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവര്‍ക്കൊപ്പം ദേവനന്ദ എന്ന പുതുമുഖമാണ് കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് രഞ്ജിന്‍ രാജ് ഈണം പകര്‍ന്നു. വിഷ്ണു നാരായണന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. ഈ ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിച്ചത് സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍ തന്നെയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...