Malayalam Films: നിറഞ്ഞ സദസ്സിൽ കാപ്പയും #അവൾക്കൊപ്പവും, മാളികപ്പുറം ഡിവൈൻ ഹിറ്റ്; വമ്പൻ അന്യഭാഷ ചിത്രങ്ങളോടൊപ്പം പിടിച്ച് നിന്ന് മലയാള സിനിമകൾ
വമ്പൻ തമിഴ് തെലുങ്ക് ചിത്രങ്ങൾ കേരളത്തിൽ റിലീസ് ചെയ്തിട്ടും ഈ മലയാള ചിത്രങ്ങളെ ചെറിയ രീതിയിൽ പോലും അത് ബാധിച്ചിട്ടില്ല.
വമ്പൻ തമിഴ് സിനിമകളായ വാരിസും തുണിവും തെലുങ്ക സിനിമകളായ വീര സിംഹ റെഡ്ഡിയും വാൾട്ടർ വീരയ്യയും റിലീസ് ചെയ്തിട്ടും മലയാള സിനിമകൾ ഇപ്പോഴും തിയേറ്ററിൽ പിടിച്ച് നിൽക്കുകയാണ്. വലിയ ഒട്ടനവധി ചിത്രങ്ങൾക്കൊപ്പം കഴിഞ്ഞ ഡിസംബർ 30ന് വലിയ താരനിരകളോ സാങ്കേതിക പ്രവർത്തകരോ ഒന്നും തന്നെ ഇല്ലാതെ പ്രേക്ഷക ശ്രദ്ധ പോലും നേടാതെ റിലീസ് ചെയ്ത ചിത്രമായിരുന്നു 'ഹാഷ്ടാഗ് അവൾക്കൊപ്പം'. ചിത്രം റിലീസ് ചെയ്ത ആദ്യ ദിവസങ്ങളിൽ തിയേറ്ററുകളിൽ വളരെ കുറച്ചു പ്രേക്ഷകർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ തിയേറ്ററിൽ മലയാള സിനിമയെ സപ്പോർട്ട് ചെയ്യാൻ ജനങ്ങൾ ഇരച്ചുകയറുകയാണ്. ഡിസംബർ 22ന് റിലീസായ കാപ്പയും ഇപ്പോഴും തിയേറ്ററിൽ നിറഞ്ഞസദസ്സിൽ ഓടുന്നു. വമ്പൻ താരനിരയുള്ള ചിത്രം ഇപ്പോഴും തിയേറ്ററിൽ നിറഞ്ഞസദസ്സിൽ പ്രദർശനം തുടരുകയാണ്. തിയേറ്ററുകളിൽ നിറഞ്ഞോടുന്നത് മാളികപ്പുറം തന്നെയാണ്. വമ്പൻ ചിത്രങ്ങളെപോലും തകർത്തുകൊണ്ടാണ് മാളികപ്പുറം ജൈത്രയാത്ര തുടരുന്നത്.
അരിസ്റ്റോ സുരേഷ് ആദ്യമായി ഒരു ചിത്രത്തിൽ സമ്പൂർണ്ണ കഥാപാത്രമായി നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് ഹാഷ്ടാഗ് അവൾക്കൊപ്പം. പുതു മുഖങ്ങളാണ് മറ്റു കഥാപാത്രങ്ങളെങ്കിലും തുടക്കം മുതൽ ഒടുക്കം വരെയും സസ്പെൻസ് നിലനിർത്തി പ്രേക്ഷകരെ തൃപ്തിപ്പെടുത്തുവാൻ ഹാഷ്ടാഗ് അവൾക്കൊപ്പം എന്ന ചിത്രത്തിന് സാധിച്ചു. ചിത്രം റിലീസ് ചെയ്ത് രണ്ട് വാരം പിന്നിടുമ്പോൾ തിയേറ്ററുകളിൽ പ്രേക്ഷകരുടെ എണ്ണവും കൂടി വരികയാണ്. കൂടുതൽ സ്‌ക്രീനുകളിലേക്ക് ചിത്രം പ്രദർശനത്തിനെത്തുകയാണ്. ഒരു സമ്പൂർണ്ണ റോഡ് മൂവിയുടെ എല്ലാ ചേരുവകളും ചേർത്ത് പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ഒരു യാത്രയുടെ അനുഭവം ചിത്രത്തിൽ നന്നായി ചിട്ടപ്പെടുത്തിയിട്ടുണ്ട്. കൃപനിധി സിനിമാസിന്റെ ബാനറിൽ ജിജിത്.എ.യു നിർമ്മിച്ച് ശ്രീജിത്ത് കൃഷ്ണ സംവിധാനം ചെയ്ത ഹാഷ്ടാഗ് അവൾക്കൊപ്പം പ്രേക്ഷകരുടെ അഭിപ്രായത്തെ തുടർന്ന് കൂടുതൽ തിയേറ്ററുകളിലേക്ക് പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ.
Also Read: Madhura Manohara Moham: ഷറഫുദ്ദീനും രജീഷ വിജയനും ഒന്നിക്കുന്നു; 'മധുര മനോഹര മോഹം' ടൈറ്റിൽ പോസ്റ്റർ
ക്രിസ്മസ് റിലീസായെത്തിയ കാപ്പ ഇപ്പോഴും തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ഷാജി കൈലാസ്-പൃഥ്വിരാജ് കോമ്പോയിൽ 2022ൽ കടുവയ്ക്ക് ശേഷം റിലീസായ ചിത്രമാണ് കാപ്പ. ആസിഫ് അലി, അന്ന ബെൻ, അപർണ ബാലമുരളി, ജഗദീഷ് തുടങ്ങിയ വലിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ഫെഫ്‍ക റൈറ്റേഴ്സ് യൂണിയന്‍ ആണ് ചിത്രത്തിന്റെ നിർമാതാക്കൾ. ഇതാദ്യമായാണ് ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ ഒരു ചിത്രം നിർമ്മിക്കുന്നത്. ഡോൾവിൻ കുര്യാക്കോസ്, ജിനു.വി എബ്രഹാം, ദിലീഷ് നായർ എന്നിവർ പങ്കാളികളായ തിയറ്റർ ഓഫ് ഡ്രീംസ് എന്ന ചലച്ചിത്രനിർമ്മാണ കമ്പനിയുമായി ചേര്‍ന്നാണ് റൈറ്റേഴ്സ് യൂണിയന്‍ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം ഉടൻ ഒടിടിയിലേക്ക് എത്തും.
ഡിസംബർ 30ന് റിലീസായ മാളികപ്പുറം ഇപ്പോഴും ഹൗസ്ഫുൾ ഷോയോട് കൂടി നിറഞ്ഞോടുകയാണ്. ദേവനന്ദ, ശ്രീപഥ് എന്ന കുട്ടികളുടെ പ്രകടനവും ഉണ്ണി മുകുന്ദന്റെ മികവും കൊണ്ട് പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ചിത്രം. ബോക്സ് ഓഫീസിൽ റെക്കോർഡ് തേരോട്ടം സ്വന്തമാക്കിക്കൊണ്ടാണ് ചിത്രം മുന്നേറുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...