Malikappuram Movie: ഒൻപത് ദിവസം കൊണ്ട് 10 കോടി,കേരളത്തിൽ 8.1 കോടി; തീയ്യേറ്റർ നിറച്ച് മാളികപ്പുറം
Malikappuram Box office Total: കേരള ബോക്സോഫീസ് ട്വിറ്ററിൽ പുറത്ത് വിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം കേരളത്തിൽ നിന്നും 9 ദിവസത്തെ കളക്ഷൻ മാത്രം 8.1 കോടി
ബോക്സോഫീസിൽ നിന്ന് മികച്ച പ്രതികരണവുമായി ഉണ്ണിമുകുന്ദൻ ചിത്രം മാളികപ്പുറം പ്രദർശനം തുടരുന്നു. വമ്പൻ കളക്ഷനാണ് കഴിഞ്ഞ 10 ദിവസമായി ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. കുടുംബ പ്രേക്ഷകർക്കാണ് ചിത്രം ഏറ്റവുമധികം ഇഷ്ടപ്പെട്ടതെന്ന് പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാണ്.
കേരള ബോക്സോഫീസ് ട്വിറ്ററിൽ പുറത്ത് വിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം കേരളത്തിൽ നിന്നും 9 ദിവസത്തെ കളക്ഷൻ മാത്രം 8.1 കോടിയാണ്. വേൾഡ് വൈഡ് കളക്ഷനാകട്ടെ 10 കോടി കവിഞ്ഞു. ചിത്രത്തിൻറെ ആദ്യ മൂന്ന് ദിവസത്തെ കേരളത്തിലെ കളക്ഷൻ 2.62 കോടിയാണ്.
ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോസ് സ്വന്തമാക്കിയതായി റിപ്പോർട്ട്. തീയേറ്ററുകളിൽ പ്രദർശനം അവസാനിപ്പിച്ചതിന് ശേഷം ഉടൻ തന്നെ ഒടിടിയിലെത്തും. ഫെബ്രുവരിയിൽ ചിത്രത്തിന്റെ ഒടിടി റിലീസ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഡിസംബർ 30 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് മാളികപ്പുറം. ചിത്രത്തിൽ വളരെ മികച്ച പ്രതികരണമാണ് തീയേറ്ററുകളിൽ നിന്ന് ലഭിച്ചത്.
മാളികപ്പുറത്തിൻറെ തമിഴ് , തെലുഗ് പതിപ്പുകൾ ജനുവരി 6-നും തീയേറ്ററുകളിൽ എത്തും.വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റേയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം’. കല്യാണിയും ഉണ്ണിയും എന്ന എട്ടു വയസുകാരായ കുട്ടികളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.
വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്‍ മെഗാ മീഡിയായുടേയും ബാനറില്‍ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ് ,മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, സമ്ബത്ത് റാം, രമേഷ് പിഷാരടി, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവര്‍ക്കൊപ്പം ദേവനന്ദ എന്ന പുതുമുഖമാണ് കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...