മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ്  ആലിസ് ക്രിസ്റ്റി. ബാലതാരമായാണ് സീരിയൽ രംഗത്ത് ആലീസ് എത്തുന്നത്. പിന്നീട് ഒരുപിടി മികച്ച സീരിയലുകളിലൂടെ ഈ രംഗത്ത് സജീവമാവുകയായിരുന്നു. ഇപ്പോൾ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലർ എന്ന പരമ്പരയിലാണ് ആലീസ്  അഭിനയിക്കുന്നത്. അഭിനയ രംഗത്ത് മാത്രമല്ല സമൂഹമാധ്യമങ്ങളിലും  സജീവമാണ് താരം. വിവാഹത്തോടെയായിരുന്നു യൂട്യൂബ് ചാനൽ തുടങ്ങുകയും സമൂഹമാധ്യമങ്ങളിൽ സജീവമാകുകയും ചെയ്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING


വിവാഹത്തോടനുബന്ധിച്ചുള്ള എല്ലാം വിശേഷങ്ങളും ആലീസ് യൂട്യൂബ് ചാനലിലൂടെ പങ്ക് വയ്ക്കാറുണ്ട്. ആലീസ് മാത്രമല്ല  ഭർത്താവ് സജിനും സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ തങ്ങളെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചില ഗോസിപ്പുകളെ കുറിച്ച് തുറന്നു പറയുകയാണ് ആലീസും സജിനും അടുത്തിടെ ആലിസിന് വിശേഷമായെന്നും ഇരുവരും തമ്മിൽ വേർപിരിഞ്ഞു എന്ന രീതിയിലും വാർത്തകൾ വന്നിരുന്നു. ഈ വാർത്തകളെക്കുറിച്ച് ആലിസും സജിനും സീ മലയാളത്തിലെ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.


ഏറെ കാലമായി  സീരിയൽ അഭിനയ രംഗത്ത് സജീവമാണ് ആലീസ്. വിവാഹത്തോടെയാണ് സമൂഹ മാധ്യമങ്ങളിൽ സജീവമാകുന്നത്. സഹപ്രവർത്തകനും യൂട്യൂബറുമായ  ആനന്ദ് നാരയണനാണ് യുട്യൂബ് ചാനൽ തുടങ്ങാനുള്ള  പ്രചോദനം നൽകിയതെന്നാണ് ആലീസ് പറയുന്നത്. അങ്ങനെയാണ് വിവാഹ സമയം തന്നെ യൂട്യൂബ് ചാനൽ തുടങ്ങാനായും തിരഞ്ഞെടുത്തത്.  അങ്ങനെയാണ്  സജിനുമായി സംസാരിച്ച് ചാനൽ തുടങ്ങുന്നത്. വിവാഹ ഒരുക്കങ്ങളെ കുറിച്ചുള്ളതായിരുന്നു ആദ്യ വീഡിയോ.  പ്രതീക്ഷതിലും മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്ന് ലഭിച്ചതെന്നും ആലീസ് പറയുന്നു. ഒരു മില്യണിലധികം വ്യൂവ്സ് ആയിരുന്നു ഈ വീഡിയോകൾക്ക് ലഭിച്ചത്. 



വിവാഹ ദിവസമൊക്കെ വീഡിയോസ് ലൈവായി എടുത്ത് ഉടൻ തന്നെ അപ്ലോഡ് ചെയ്യുകയായിരുന്നു. ഇതിനായി തങ്ങളെ സഹായിക്കാൻ വലിയൊരു ടീം തന്നെ ഉണ്ടായിരുന്നതായും ആലീസ് പറയുന്നു.  ഇവരുടെ പിൻതുണ കൂടി ഉള്ളതുകൊണ്ടാണ്  വീഡിയോസ്  ഇത്രയും മനോഹരമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നതെന്നും  ആലിസ് പറയുന്നു. സീരിയലിൽ നിന്ന് ലഭിക്കുന്നതിലുമുപരി വലിയ പ്രേക്ഷക പിന്തുണയാണ് തങ്ങൾക്ക് യൂട്യൂബ് ചാനലിലൂടെ ലഭിക്കുന്നതെന്ന് ഇരുവരും പറയുന്നു. പുറത്തൊക്കെ പോകുമ്പോൾ നിരവധി പേർ തിരിച്ചറിയുന്നുണ്ട്. എന്നാൽ ചിലപ്പോഴൊക്കെ അത് തങ്ങളുടെ കൊച്ചു കൊച്ചു സ്വകാര്യ നിമിഷങ്ങൾക്ക് വില്ലനാകാറുണ്ടെന്ന പരിഭവവും ഇരുവരും പങ്ക് വയ്ക്കുന്നുണ്ട്. 


എനിക്ക് ചെറിയ തട്ടുകടയിലൊക്കെ ഒന്നിച്ച്  പോയി ഭക്ഷണം കഴിക്കുന്നതൊക്കെ  ഇഷ്ടമാണ്. എന്നാൽ  ആലിസിനെകൊണ്ട് അവിടേക്ക് പോകാനെ കഴിയില്ല. ആലിസിനെ കാണുമ്പോ എല്ലാവരും അടുത്തേക്ക് വന്ന് സെൽഫി എടുക്കാനും കാര്യം പറയാനുമൊക്കെ വരും. അങ്ങനെയുള്ള ചെറിയ ചെറിയ കാര്യങ്ങൾ മിസ് ചെയ്യാറുണ്ടെന്നും സജിൻ പറഞ്ഞു. ആലീസ് ഗർഭിണിയാണെന്ന തരത്തിൽ ഇടക്ക് വാർത്ത വന്നിരുന്നു. വയറ്റിൽ കൈ വെച്ച് നിൽക്കുന്ന ഒരു ചിത്രം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ഗർഭിണിയാണെന്നുള്ള വാർത്തകൾ പ്രചരിച്ചത്. ഈ പ്രചരണത്തെ കുറിച്ചും സജിനും ആലീസും മനസ് തുറന്നു.


 



 ഒരു ഫോട്ടോ എടുത്തപ്പോൾ കൈ അറിയാതെ വന്നതാണെന്നും  അല്ലാതെ ഗർഭിണി അല്ലെന്നും ആലിസ് വ്യക്തമാക്കി. 'യൂട്യൂബ് ചാനൽ തുടങ്ങിയതിന് ശേഷം  ഏറ്റവും കൂടുതൽ ആളുകൾ ചോദിക്കുന്നത് വരുമാനത്തെ കുറിച്ചാണെന്നും യൂട്യൂബിൽ നിന്ന് അത്ര വലിയ  വരുമാനമൊന്നും ലഭിക്കാറില്ലെന്നും ആലീസ് പറയുന്നു. ഒരു മില്യൺ വ്യൂവ്സ് വരുന്ന വീഡിയോയ്ക്ക് മുപ്പതിനായിരം മുതൽ നാൽപതിനായിരം രൂപവരെ ലഭിക്കാറുണ്ട്. എന്നാൽ ഒരു വീഡിയോയ്ക്ക് ഒരു മില്യൺ വ്യൂവ്സ് നേടുക എന്നത് വളരെ നിസാരമായ കാര്യമല്ലെന്നും ആലീസ് പറയുന്നു. താൻ യൂട്യൂബിൽ നിന്നും ലക്ഷങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്നും എന്നാൽ പ്രൊമോഷൻ വീഡിയോകൾ ചെയ്യുന്നതിലൂടെ നല്ലൊരു വരുമാനം നേടാൻ സാധിക്കുമെന്നും ആലീസ് പറഞ്ഞു.


 



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.