ഹൈദരാബാദ് : മമ്മൂട്ടിയും അഖിൽ അക്കിനേനിയും കേന്ദ്രകഥാപാത്രമായി എത്തുന്ന ബിഗ് ബജറ്റ് തെലുഗു ചിത്രം ഏജന്റ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഓഗസ്റ്റ് 12ന് തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ 2021 ഡിസംബറിൽ ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തിക്കാനായിരുന്നു അണിയറ പ്രവർത്തകർ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡിനെ തുടർന്ന് സിനിമയുടെ ചിത്രീകരണം നീണ്ട് പോകുവായിരുന്നു. നിലവിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. 



ALSO READ : Radhe Shyam Review: പ്രണയത്തിൽ മുങ്ങി രാധേ ശ്യാം, ഓരോ ഫ്രെയ്മും മനോഹരം; ആദ്യ പകുതി വിലയിരുത്തൽ ഇങ്ങനെ


ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയുടെ കഥപറഞ്ഞ യാത്ര എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി തെലുഗുവിൽ അഭിനയിക്കുന്ന ചിത്രമാണ് ഏജന്റ്. തെലുഗു സൂപ്പർ സ്റ്റാർ നാഗാർജ്ജുനയുടെ മകനാണ് അഖിൽ അക്കിനേനി.


ചിത്രത്തിൽ മമ്മൂട്ടി നായക തുല്യവേഷത്തിലാണ് എത്തുന്നതെന്നാണ് ടോളിവുഡ് മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ മമ്മൂട്ടി ഏജന്റിൽ വില്ലനാണെന്നുള്ള റിപ്പോർട്ടും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിൽ ചിത്രത്തിൽ മമ്മൂട്ടിയുടെ ലുക്ക് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. 


ALSO READ : Samantha Remuneration: വിവാഹമോചനത്തിന് ശേഷം സാമന്ത ആളാകെ മാറി; ഇപ്പോൾ പ്രതിഫലവും കൂട്ടി; തൊട്ടുമുന്നിൽ ലേഡി സൂപ്പർസ്റ്റാർ മാത്രം



സുരേന്ദർ റെഡ്ഡിയാണ് ചിത്രത്തിന്റെ സംവിധായകൻ. ഹിപ്പ്ഹോപ്പ് തമിഴായാണ് സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. ഹോളിവുഡ് ത്രില്ലർ സീരിസായിരുന്ന ബോണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്.  എകെ എന്റെർടേയ്ൻമെന്റ്സിന്റെ ബാനറിൽ രാമബ്രഹ്മം ശങ്കരയാണ് ചിത്രം നിർമിക്കുന്നത്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.